Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jose K. Mani

യുകെ വിടുന്നവരുടെ ആശങ്കകള്‍ പരിഹരിക്കണം: ജോസ് കെ. മാണി

കോ​ട്ട​യം: യു​കെ​യി​ല്‍ നി​ല​വി​ലു​ള്ള ക​ര്‍ശ​ന​മാ​യ കു​ടി​യേ​റ്റ-​വി​സ ന​യ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ന്ത്യ​യി​ലേ​ക്കു മ​ട​ങ്ങു​ന്ന വി​ദ്യാ​ര്‍ഥി​ക​ളും തൊ​ഴി​ലാ​ളി​ക​ളും നേ​രി​ടു​ന്ന ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍ഗ്ര​സ് എം ​ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ. ​മാ​ണി എം​പി വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റി​ന് ക​ത്ത​യ​ച്ചു.

ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍ഷ​ത്തി​നി​ടെ യു​കെ ഭ​ര​ണ​കൂ​ടം വി​സാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍ശ​ന​മാ​ക്കു​ക​യും ശ​മ്പ​ള പ​രി​ധി ഉ​യ​ര്‍ത്തു​ക​യും ചെ​യ്തു. ഇ​തി​നെ തു​ട​ര്‍ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ക്കാ​ര്‍ക്ക് തി​രി​ച്ച​ടി നേ​രി​ടേ​ണ്ടി​വ​ന്ന​താ​യി ജോ​സ് കെ. ​മാ​ണി ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

Kerala

ആരെയും ഭീഷണപ്പെടുത്തുന്നത് ശരിയല്ല; ഷോണ്‍ ജോർജിന്‍റെ പരാമർശത്തിനെതിരെ ജോസ് കെ. മാണി

പാലാ: ക്രൈസ്തവസഭയ്ക്കെതിരായ ബിജെപി നേതാവ് ഷോണ്‍ ജോർജിന്‍റെ പരാമർശത്തിൽ പ്രതികരണവുമായി കേരള കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി. തെരഞ്ഞെടുപ്പിൽ ക്രൈസ്തവസഭ ആരുടെയും കൂടെ ഉണ്ടെന്ന് പറയാറില്ല. ആരെയും ഭീഷണിപ്പെടുത്തുന്നത് ശരിയല്ലെന്നും ജോസ് പറഞ്ഞു.

ബിജെപിക്ക് അത്ര സ്നേഹമുണ്ടെങ്കിൽ എഫ്സിആർഎ എന്തിനാണ് കൊണ്ടുവന്നതെന്നും ജോസ് ചോദിച്ചു. വന്യമൃഗങ്ങളുടെയും നെൽകർഷകരുടെയും വിഷയങ്ങൾ സഭ ഏറ്റെടുത്തിടുണ്ട്.

ദീപിക സഭയുമായി ബന്ധപ്പെട്ട് മാത്രമല്ല, സാമൂഹിക വിഷയങ്ങളിലും ഇടപെടും. വന്യമൃങ്ങളുടെ വിഷയമായാലും ഛത്തീസ്ഗഡ് വിഷയമായാലും ദീപിക കൃത്യമായി റിപ്പോർട്ട് ചെയ്യും. സാമൂഹിക വിഷയങ്ങളുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ ദീപിക പത്രത്തിൽ വരും. അത് ആർക്കും എതിരല്ലെന്നും ജോസ് കെ. മാണി കൂട്ടിച്ചേർത്തു.

National

ക്രൈസ്തവരെ നിയന്ത്രിക്കാൻ പുതിയ നിയമം വരും: ജോ​​​സ് കെ. ​​​മാ​​​ണി

ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​വാ​​​ദ എ​​​ഫ്സി​​​ആ​​​ർ​​​എ ഭേ​​​ദ​​​ഗ​​​തി​​​ക്കു പി​​​ന്നാ​​​ലെ ക്രൈ​​​സ്ത​​​വ​​​രെ ല​​​ക്ഷ്യ​​​മി​​​ട്ട് കൂ​​​ടു​​​ത​​​ൽ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ഒ​​​രു​​​ങ്ങു​​​ന്ന​​​താ​​​യി സം​​​ശ​​​യ​​​മെ​​​ന്ന് കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ്-​​​എം ചെ​​​യ​​​ർ​​​മാ​​​നും എം​​​പി​​​യു​​​മാ​​​യ ജോ​​​സ് കെ. ​​​മാ​​​ണി.

ക്രൈ​​​സ്ത​​​വ​​​സ​​​ഭ​​​ക​​​ളു​​​ടെ​​​യും ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ളും വി​​​ദ്യാ​​​ഭ്യാ​​​സ, ആ​​​രോ​​​ഗ്യ​​​പ​​​രി​​​പാ​​​ല​​​ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​യു​​​ടെ​​​യും പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ടു ക്രി​​​സ്ത്യ​​​ൻ ലോ ​​​ബോ​​​ർ​​​ഡ് എ​​​ന്നോ ക്രി​​​സ്ത്യ​​​ൻ ക്ഷേ​​​മ​​​ബോ​​​ർ​​​ഡ് എ​​​ന്നോ​​​യു​​​ള്ള പേ​​​രി​​​ലാ​​​ണ് പു​​​തി​​​യ നി​​​യ​​​മം കൊ​​​ണ്ടു​​​വ​​​രാ​​​ൻ കേ​​​ന്ദ്രം ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ക്രൈ​​​സ്ത​​​വ​​​രെ സം​​​ര​​​ക്ഷി​​​ക്കാ​​​നെ​​​ന്ന വ്യാ​​​ജേ​​​ന മ​​​ധു​​​രം പു​​​ര​​​ട്ടി​​​യാ​​​ണു ക്രി​​​സ്ത്യ​​​ൻ വെ​​​ൽ​​​ഫെ​​​യ​​​ർ നി​​​യ​​​മം ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​ണു വി​​​വ​​​ര​​​മെ​​​ന്ന് ജോ​​​സ് പ​​​റ​​​ഞ്ഞു.

ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ന്‍റെ പ്ര​​​ത്യേ​​​കാ​​​വ​​​കാ​​​ശം ന​​​ൽ​​​കി​​​യ അ​​​നു​​​ച്ഛേ​​​ദം 370 റ​​​ദ്ദാ​​​ക്ക​​​ൽ, മു​​​ത്ത​​​ലാ​​​ക്ക് നി​​​രോ​​​ധ​​​നം, വ​​​ഖ​​​ഫ് ഭേ​​​ദ​​​ഗ​​​തി നി​​​യ​​​മം എ​​​ന്നി​​​വ മു​​​സ്‌​​​ലിം​​​ക​​​ളെ ല​​​ക്ഷ്യം വ​​​ച്ചാ​​​യി​​​രു​​​ന്നു.

ക്രൈ​​​സ്ത​​​വ​​​സ​​​ഭ​​​ക​​​ളെ​​​യും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ​​​യും നി​​​യ​​​ന്ത്രി​​​ക്കു​​​ക​​​യെ​​​ന്ന അ​​​ടു​​​ത്ത ല​​​ക്ഷ്യ​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​പ​​​ടി​​​യാ​​​ണു വി​​​ദേ​​​ശ സം​​​ഭാ​​​വ​​​ന നി​​​യ​​​ന്ത്ര​​​ണ നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി. ഇ​​​തു പാ​​​സാ​​​ക്കി​​​യ​​​ശേ​​​ഷം ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​ന​​​കം പു​​​തി​​​യ ക്രൈ​​​സ്ത​​​വ ലോ ​​​ബോ​​​ർ​​​ഡ് നി​​​യ​​​മം വ​​​രു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കാ​​​മെ​​​ന്നും ജോ​​​സ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Kerala

പാലായുടെ സുവർണകാലം തിരിച്ചുവരും തുടർഭരണം ഉറപ്പ് : ജോസ് കെ.മാണി

“പാ​ലാ എ​ന്‍റെ മ​ണ്ണാ​ണ്, ഞാ​ന്‍ പാ​ലാ​യു​ടെ പു​ത്ര​നാ​ണ്. പാ​ലാ​യി​ല്‍ മ​ത്സ​രി​ക്കാ​ന്‍ ഞാ​ന്‍ മ​ന​സി​ല്‍ കു​റി​ച്ച​താ​ണ്. ആ ​പോ​രാ​ട്ട​ത്തി​ല്‍ വി​ജ​യി​ക്കു​മെ​ന്ന​ത് നൂ​റു ശ​ത​മാ​നം ഉ​റ​പ്പാ​ണ്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു​ഡി​എ​ഫ് ത​രം​ഗ​മെ​ന്ന വ്യാ​ഖ്യാ​ന​മൊ​ക്ക മാ​റി തു​ട​ര്‍ഭ​ര​ണം ഉ​റ​പ്പെ​ന്ന സ്ഥി​തി​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ള്‍ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​ത്ത​വ​ണ ഏ​പ്രി​ല്‍ ഒ​മ്പ​തി​നാ​ണ് സ​മ്മ​തി​ദാ​യ​ക​ര്‍ പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തു​ന്ന​ത്. ഏ​പ്രി​ല്‍ ഒ​മ്പ​ത് വോ​ട്ടിം​ഗ് ദി​നം മാ​ത്ര​മ​ല്ല. കെ.​എം.​ മാ​ണി​യു​ടെ ഓ​ര്‍മ​ദി​നംകൂ​ടി​യാ​ണ്. കെ.​എം. മാ​ണി മ​രി​ച്ച​പ്പോ​ള്‍ എ​ല്ലാ​വ​രും പ​റ​ഞ്ഞു പാ​ലാ അ​നാ​ഥ​മാ​യെ​ന്ന്. പാ​ലാ​യെ അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ത് കെ.​എം.​ മാ​ണി​യും പാ​ലാ​യു​ടെ വി​ക​സ​ന​വു​മാ​യി​രു​ന്നു. കാ​ല​ത്തി​ന്‍റെ കാ​വ്യ​നീ​തി പോ​ലെ ഏ​പ്രി​ല്‍ ഒ​മ്പ​തി​ന് അ​തു തി​രി​ച്ചു​വ​രും. പാ​ലാ​യു​ടെ സു​വ​ര്‍ണ​കാ​ല​ത്തി​നൊ​പ്പം ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ മൂ​ന്നാം ടേം ​ഭ​ര​ണ​വും ഉ​റ​പ്പാ​ണ്’’- കേ​ര​ള കോ​ണ്‍ഗ്ര​സ് എം ​ചെ​യ​ര്‍മാ​നും പാ​ലാ​യി​ലെ ഇ​ട​തു സ്ഥാ​നാ​ര്‍ഥി​യു​മാ​യ ജോ​സ് കെ. ​മാ​ണി എം​പി ദീ​പി​ക​യോ​ടു മ​ന​സ് തു​റ​ന്ന​പ്പോ​ള്‍...

► പാ​ലാ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം എ​ങ്ങ​നെ?

ലോ​ക​ത്തി​നു മു​മ്പി​ല്‍ പ​ല കാ​ര്യ​ങ്ങ​ളും അ​ട​യാ​ള​പ്പെ​ടു​ത്തി​യ നാ​ടാ​ണ് പാ​ലാ. ലോ​ക​രാ​ഷ്ട്ര​ങ്ങ​ളി​ലെ മ​ല​യാ​ളി​ക​ള്‍ പാ​ലാ​യെ​പ്പ​റ്റി സം​സാ​രി​ക്കും. പാ​ലാ എ​ക്കാ​ല​ത്തും അ​റി​യ​പ്പെ​ട്ടി​രു​ന്ന​തും അ​ട​യാ​ള​പ്പെ​ടു​ത്തി​യി​രു​ന്ന​തും പാ​ലാ​യു​ടെ സ്വ​ന്ത​മാ​യ വി​ക​സ​ന പ​ദ്ധ​തി​ക​ളി​ലൂ​ടെ​യാ​യി​രു​ന്നു. പ്ര​ധാ​ന​പ്പെ​ട്ട ഏ​തു പ​ദ്ധ​തി​യു​ടെ തു​ട​ക്ക​വും പാ​ലാ​യി​ലാ​യി​രു​ന്നു. ഇ​വി​ടെ തു​ട​ങ്ങി​യ വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ് മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പി​ന്നീ​ട് എ​ത്തി​യ​ത്. വി​ക​സ​ന​ത്തി​ന് ഒ​രു പാ​ലാ മോ​ഡ​ല്‍ ഉ​ണ്ടാ​യി​രു​ന്നു. കെ.​എം. മാ​ണി​യു​ടെ അ​സാ​ന്നി​ധ്യം മാ​ത്ര​മ​ല്ല. വി​ക​സ​ന​ത്തി​ലു​ണ്ടാ​യ വ​ലി​യ പു​റ​കോ​ട്ടുപോ​ക്കാ​ണ് ക​ഴി​ഞ്ഞ ഏ​ഴു വ​ര്‍ഷ​മാ​യി മ​ണ്ഡ​ല​ത്തി​ലു​ള​ള​ത്. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഞാ​നും ഇ​ട​തുമു​ന്ന​ണി​യും വോ​ട്ട​ര്‍മാ​ര്‍ക്കു മു​മ്പി​ല്‍ ഇ​താ​ണ് മു​ന്നോ​ട്ടു വ​യ്ക്കു​ന്ന​ത്.

► മാ​ണി​വി​രു​ദ്ധ​ത​യു​ടെ തീ​വ്ര​ത കു​റ​ഞ്ഞോ?

സ്വാ​ഭാ​വി​ക​മാ​യി 53 വ​ര്‍ഷ​ക്കാ​ലം ഒ​രു ജ​ന​പ്ര​തി​നി​ധി ഒ​രു മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​മമ്പോള്‍‍ കു​ശു​മ്പും വി​ഷ​മ​വും ഒ​ക്കെ​യു​ണ്ടാ​കും. ഇ​താ​ണ് മാ​ണിവി​രു​ദ്ധ​ത​യാ​യി വ​ള​ര്‍ന്ന​ത്. കേ​ര​ള കോ​ണ്‍ഗ്ര​സ് -എം ​ഒ​ഴി​കെ എ​ല്ലാ​വ​രും ഒ​ന്നി​ച്ചു​ള്ള​താ​യി​രു​ന്നു ആ ​വി​രു​ദ്ധ​ത. 2019ലെ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും അ​തു ന​ന്നാ​യി പ്ര​തി​ഫ​ലി​ച്ചു. എ​ന്നാ​ല്‍, ഇ​ത്ത​വ​ണ ഈ ​വി​രു​ദ്ധ​രും പ​റ​യു​ന്ന​ത് ഇ​പ്രാ​വ​ശ്യം പാ​ലാ​യെ പാ​ലാ​യാ​യി ഞ​ങ്ങ​ള്‍ തി​രി​ച്ചു കൊ​ണ്ടു​വ​രു​മെ​ന്നാ​ണ്.

► എ​ല്‍ഡി​എ​ഫി​ന്‍റെ എ​ണ്ണ​യി​ട്ട യ​ന്ത്രം പോ​ലെ​യു​ള്ള പ്ര​വ​ര്‍ത്ത​നം ഫ​ല​പ്ര​ദ​മാ​കു​മോ?

തീ​ര്‍ച്ച​യാ​യും ഫ​ല​പ്ര​ദ​മാ​യി മാ​റും. ക​ഴി​ഞ്ഞ ത​വ​ണ ഒ​രു പൊ​ളി​റ്റി​ക്ക​ല്‍ ചേ​ഞ്ചു​ണ്ടാ​യി. യു​ഡി​എ​ഫി​ല്‍നി​ന്നും ഞ​ങ്ങ​ളെ പു​റ​ത്താ​ക്കി​യ​താ​ണ്. ഇ​ട​തു​മു​ന്ന​ണി​യാ​ണ് ഞ​ങ്ങ​ളെ ചേ​ര്‍ത്തു പി​ടി​ച്ച​ത്. മു​ന്ന​ണി രാ​ഷ്ട്രീ​യ​മി​ല്ലാ​തെ ഒ​രു പാ​ര്‍ട്ടി​ക്കും നി​ല​നി​ല്‍പ്പി​ല്ല. മു​ന്ന​ണി മാ​റ്റം ആ​ളു​ക​ള്‍ക്കും പ്ര​വ​ര്‍ത്ത​ക​ര്‍ക്കും ഒ​രു ക​ണ്‍ഫ്യൂ​ഷ​നു​ണ്ടാ​ക്കി. യു​ഡി​എ​ഫി​ല്‍ നി​ന്ന സ്ഥാ​നാ​ര്‍ഥി പെട്ടെന്ന്‌ എ​ല്‍ഡി​എ​ഫി​ലേ​ക്ക് പോ​കു​ന്നു. ഇ​പ്പോ​ള്‍ അ​തെ​ല്ലാം മാ​റി. ഇ​ട​തുമു​ന്ന​ണി ഞ​ങ്ങ​ളെ ചേ​ര്‍ത്തു​പി​ടി​ച്ചി​രി​ക്കു​ന്നു.

► കേ​ര​ള കോ​ണ്‍ഗ്ര​സ്-എം ​മ​ത്സ​രി​ക്കു​ന്ന സീറ്റുക​ളി​ലെ സാ​ധ്യ​ത?

പന്ത്രണ്ട്‌ സീ​റ്റു​ക​ളാ​ണ് മു​ന്ന​ണി ഇ​ത്ത​വ​ണ ന​ല്‍കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ 13 സീ​റ്റു ന​ല്‍കി. പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ല്‍ ഒ​രു സീ​റ്റു വി​ട്ടു​കൊ​ടു​ത്തു. ഇ​ത്ത​വ​ണ 13 ആ​വ​ശ്യ​പ്പെ​ട്ട​താ​ണ്, കി​ട്ടേ​ണ്ട​താ​യി​രു​ന്നു. കേ​ര​ള കോ​ണ്‍ഗ്ര​സി​നു സ്വീ​കാ​ര്യ​മാ​യ മ​ണ്ഡ​ല​ങ്ങ​ള്‍ പ​ല​തു​ണ്ടാ​യി​രു​ന്നു അ​വി​ടെ സി​റ്റിം​ഗ് എം​എ​ല്‍എ​മാ​രു​ണ്ട്. അ​വ​രാ​ണ് ഇ​ത്ത​വ​ണ​യും മ​ത്സ​രി​ക്കു​ന്ന​ത്. അ​തൊ​രു പ്ര​ശ്ന​മാ​യി​രു​ന്നു. 12 സീ​റ്റി​ലും ഏ​റ്റ​വും ഉ​ചി​ത​വും വി​ജ​യ സാ​ധ്യ​ത​യു​മു​ള്ള സ്ഥാ​നാ​ര്‍ഥി​ക​ളെ​യാ​ണ് നി​ര്‍ത്തി​യി​രി​ക്കു​ന്ന​ത്. ബ​ഹു​ഭൂ​രി​പ​ക്ഷം സീ​റ്റു​ക​ളി​ലും വി​ജ​യി​ക്കും. ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ള്‍ എം​എ​ല്‍എ​മാ​ര്‍ ഇ​ത്ത​വ​ണ ഞ​ങ്ങ​ൾ​ക്കു​ണ്ടാ​കും.

► പാ​ലാ​യു​ടെ സു​വ​ര്‍ണ​ കാ​ലത്തെക്കു​റി​ച്ച്?

എം​എ​ല്‍എ എ​ന്ന നി​ല​യില്‍ കെ.​എം.​ മാ​ണിയും പാ​ര്‍ലമെ​ന്‍റം​ഗം എ​ന്ന നി​ല​യി​ല്‍ ഞാ​നും പാ​ലാ​യി​ലും കോ​ട്ട​യം ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ലും വ​ലി​യ വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ് കൊ​ണ്ടു​വ​ന്ന​ത്. ഇ​ത് പാ​ലാ​യു​ടെ സു​വ​ര്‍ണ​കാ​ല​മാ​യി​രു​ന്നു. കോ​ട്ട​യ​വും പാ​ലാ​യും ഇ​ന്ന് എ​ഡ്യു​ക്കേ​ഷ​ന്‍ ഹ​ബ്ബാ​യി മാ​റി​ക​ഴി​ഞ്ഞു. ട്രി​പ്പി​ള്‍ ഐ​ടി, ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ്, സ​യ​ന്‍സ് സി​റ്റി, മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ കേ​ന്ദ്രം, കേ​ന്ദ്രീ​യ വി​ദ്യാ​ല​യം, മോ​ഡ​ല്‍ റെ​സി​ഡ​ന്‍ഷ്യ​ല്‍ സ‌​കൂ​ളു​ക​ള്‍ അ​ങ്ങ​നെ എ​ത്ര​യെ​ത്ര പ​ദ്ധ​തി​ക​ളാ​ണ് കൊ​ണ്ടു​വ​ന്ന​ത്.

റെ​യി​ല്‍വേ വി​ക​സ​നം, മേ​ല്‍പ്പാല ങ്ങ​ള്‍, ഫി​ഷ്മാ​ര്‍ക്ക​റ്റു​ക​ള്‍, ബി​എം​ആ​ന്‍ഡി ബി​സി റോ​ഡു​ക​ള്‍, പാ​ലാ​യി​ലെ സി​ന്ത​റ്റി​ക് ട്രാ​ക്ക് തു​ട​ങ്ങി​യ​വ​യും എ​ടു​ത്തുപ​റ​യേ​ണ്ട വി​ക​സ​നപ​ദ്ധ​തി​ക​ളാ​ണ് വ​ണ്‍ എം​പി വ​ണ്‍ ഐ​ഡി​യ, കേ​ന്ദ്ര​പ​ദ്ധ​തി​യി​ല്‍ പെ​ടു​ത്തി യു​വാ​ക്ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞു. കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യി ഒ​രു പാ​ര്‍ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ല്‍ പാ​സ്‌​പോ​ര്‍ട്ട് സേ​വാ കേ​ന്ദ്രം തു​റ​ന്നു.

ഗ്രീ​ന്‍ ടൂ​റി​സ​വും പി​ല്‍ഗ്രിം ടൂ​റി​സ​വും കെ.​എം.​ മാ​ണി വി​ഭാ​വ​നം ചെ​യ്ത​താ​ണ്. ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ​യും ഇ​ല്ലി​ക്ക​ല്‍ക്ക​ല്ലും ടൂ​റി​സം സ്‌​പോ​ട്ടാ​ക്കി മാ​റ്റി. 2018 ഫെ​ബ്രു​വ​രി 18ന് ​ഇ​ത് ഉ​ദ്ഘാ​ട​നം ചെ​യ്ത​താ​ണ്. റോ​ഡു​ക​ള്‍ക്കും അ​നു​മ​തി കി​ട്ടി​യ​താ​ണ്. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ഏ​ഴു വ​ര്‍ഷ​മാ​യി ഒ​രു തു​ട​ര്‍പ്ര​വ​ര്‍ത്ത​ന​വു​മു​ണ്ടാ​യി​ല്ല.

► എ​ല്‍ഡി​എ​ഫി​ല്‍ സം​തൃ​പ്ത​രാ​ണോ?

കേ​ര​ള കോ​ണ്‍ഗ്ര​സ് -എം ​അ​ണി​ക​ള്‍ കൂ​ടു​ത​ലും ജ​നാ​ധി​പ​ത്യ ചേ​രി​യോ​ടു താ​ത്പ​ര്യ​മു​ള്ള​വ​രാ​ണ്. അ​വ​ര്‍ക്ക് ഇ​ട​തു​മു​ന്ന​ണി​യു​മാ​യി യോ​ജി​ച്ചു പോ​കാ​ന്‍ പ​റ്റി​ല്ലെ​ന്നൊ​ക്കെ പ​റ​യു​ന്ന​വ​രു​ണ്ട്. 40 വ​ര്‍ഷ​മാ​യി ഒ​രു സി​സ്റ്റ​ത്തി​ല്‍ നി​ന്ന ശേ​ഷം ഇ​പ്പു​റ​ത്തേ​ക്ക് വ​രു​മ്പോ​ഴു​ണ്ടാ​യ സ്വാ​ഭാ​വി​ക ബു​ദ്ധു​മു​ട്ടു മാ​ത്ര​മാ​ണ​ത്. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ യു​ഡി​എ​ഫി​ല്‍ നി​ന്ന​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ സം​തൃ​പ്ത​രാ​ണ് ഞ​ങ്ങ​ള്‍.

ഇ​ട​തുമു​ന്ന​ണി​യി​ല്‍നി​ന്ന് എ​ന്തൊ​ക്കെ കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​ന്‍ സാ​ധി​ച്ചു?
യു​ഡി​എ​ഫി​ല്‍ നി​ന്ന​തി​നേ​ക്കാ​ല്‍ കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ ഇ​ട​തുമു​ന്ന​ണി​യി​ല്‍ നി​ന്ന് ഒ​രു ഘ​ട​ക​കക്ഷി എ​ന്ന നി​ല​യി​ല്‍ സ​ര്‍ക്കാ​ര്‍ മു​ഖേ​ന​യും അ​ല്ലാ​തെ​യും ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞു എ​ന്ന​തി​ല്‍ വ​ലി​യ അ​ഭി​മാ​ന​മു​ണ്ട്. നാ​ടി​നും സ​മൂ​ഹ​ത്തി​നും സ​മുദാ​യ​ത്തി​ലും പ്ര​ത്യേ​കി​ച്ച് ക്രൈ​സ്ത​വ സ​മൂ​ഹ​ത്തിനും ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ള്‍ ചെ​യ്തു. സ​ന്യ​സ്ത​​ര്‍ക്കു​ള്ള റേ​ഷ​ന്‍കാ​ര്‍ഡ്, പെ​ന്‍ഷ​ന്‍, ഇ​ഡ​ബ്‌​ള്യു​എ​സ് 10 ശ​ത​മാ​നം സം​വ​ര​ണം, ന്യൂ​ന​പ​ക്ഷ ഫി​നാ​ന്‍സ് കോ​ര്‍പ​റേ​ഷ​ന്‍ വ​ഴി മൂ​ന്നു ശ​ത​മാ​നം പ​ലി​ശ​യി​ല്‍ 30 ല​ക്ഷം രൂ​പ യു​വാ​ക്ക​ള്‍ക്കും കാ​ര്‍ഷ​ക​ര്‍ക്കും വാ​യ്പ ന​ല്‍കി. കോ​ര്‍പ​റേ​ഷ​ന്‍റെ ഒ​രു ഓ​ഫീ​സ് കോ​ട്ട​യ​ത്ത് കൊ​ണ്ടു​വ​ന്നു. കേ​ര്‍പ​റേ​ഷ​ന്‍ ത​ല​പ്പ​ത്ത് ക്രൈ​സ്ത​വ സ​മുദാ​യ​ത്തി​ല്‍ നി​ന്ന് ഒ​രം​ഗ​ത്തെ കൊ​ണ്ടു​വ​ന്നു.

മു​ന​മ്പം, വ​ഖ​ഫ് വി​ഷ​യ​ങ്ങ​ളി​ല്‍ സ​മ​യോ​ജി​ത​ ഇ​ട​പെ​ട​ല്‍ ന​ട​ത്തി മു​ന​മ്പം ജ​ന​ത​യ്ക്ക് നീ​തി ന​ല്‍കി. വ​ന്യ​ജീ​വി സം​ഘ​ര്‍ഷ​ത്തി​ല്‍ നി​യ​മ​ത്തി​ല്‍ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​ന്നു, പ​ട്ട​യ വി​ത​ര​ണ​ത്തി​ലെ ഭേ​ദ​ഗ​തി വ​രു​ത്തി, ഭൂ​പ​തി​വ് നി​യ​മ ച​ട്ട​ത്തി​ലെ പോ​രാ​യ്മ പ​രി​ഹ​രി​ച്ചു. ബ​ഫ​ര്‍ സോ​ണി​ലെ ഭേ​ദ​ഗ​തി ജോ​സ് കെ.​ മാ​ണി പ​റ​ഞ്ഞി​ട്ട​ല്ലേ അ​ങ്ങ് ന​ട​പ്പാ​ക്കി​യ​തെ​ന്ന് പ്ര​തി​പ​ഷ​നേ​താ​വ് നി​യ​മ​സ​ഭ​യി​ല്‍ മു​ഖ്യ​മ​ന്ത്രി​യോ​ടു ചോ​ദി​ച്ച സ​ന്ദ​ര്‍ഭം വരെയുണ്ടായി. റ​ബ​റി​ന് 200 രൂ​പ ത​റ​വി​ല​യാ​ക്കി.

ഭി​ന്ന​ശേ​ഷി അ​ധ്യാ​പ​ക​രു​ടെ നി​യ​മ​നം, ജെ​ബി കോ​ശി ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍ട്ട്, വി​വി​ധ കോ​ള​ജു​ക​ള്‍ക്ക് ഓ​ട്ടോ​ണ​മ​സ്, നെ​ല്‍ക​ര്‍ഷ​ക​രു​ടെ​യും മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ​യും പ്ര​ശ്‌​ന​ങ്ങ​ള്‍, സി​സ്റ്റ​ര്‍ ​മേരി ബനീഞ്ഞ, വി​ശു​ദ്ധ ചാ​വ​റ​പ്പിതാവ് എ​ന്നി​വ​രു​ടെ ജീ​വി​തം പാ​ഠ​പു​സ്ത​ക​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി ഇ​ങ്ങ​നെ ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ള്‍ ന​ട​പ്പാ​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ അ​ഭി​മാ​ന​മു​ണ്ട്.

► യു​ഡി​എ​ഫി​ലേ​ക്ക് പോ​കു​ന്നു എ​ന്ന പ്ര​ചാ​ര​ണം?

ഇ​ത് ചി​ല​ര്‍ മനഃപൂര്‍വം ന​ട​ത്തു​ന്ന പ്ര​ചാ​ര​ണവേ​ല​യാ​ണ്. പാ​ലാ​യി​ല്‍ പ്ര​ചാ​ര​ണ​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി വ​ന്ന​പ്പോ​ള്‍ പ്ര​സം​ഗ​ത്തി​ല്‍ പ​റ​ഞ്ഞു; കേ​ര​ള കോ​ണ്‍ഗ്ര​സ് പാ​റ​പോ​ലെ ഉ​റ​ച്ചുനി​ന്നെ​ന്ന്. ഇ​തി​ല്‍ കൂ​ടു​ത​ല്‍ എ​ന്താ​ണ് പ​റ​യേ​ണ്ട​ത്.

► ചെ​യ​ര്‍മാ​ന്‍റെ സീ​റ്റ് പാ​ലാ​യോ ക​ടു​ത്തു​രു​ത്തി​യോ എ​ന്നു​ള്ള ച​ര്‍ച്ച?

സീ​റ്റു​ക​ള്‍ സം​ബ​ന്ധി​ച്ച് പാ​ര്‍ട്ടി​യി​ല്‍ പ​ല ച​ര്‍ച്ച​ക​ളു​മു​ണ്ടാ​കും. ഞാ​ന്‍ എ​ന്‍റെ മ​ന​സി​ല്‍ പാ​ലാ കു​റി​ച്ചി​രു​ന്നു. ഞ​ങ്ങ​ളു​ടെ മ​ണ്ണാ​ണ് പാ​ലാ. പാ​ലാ​യി​ലാ​ണ് ഞ​ങ്ങ​ളു​ടെ കു​ടും​ബാ​ഗ​ങ്ങ​ള്‍. അ​പ്പോ​ള്‍ എ​ന്‍റെ പോ​രാ​ട്ടം പാ​ലാ​യി​ല്‍ ത​ന്നെ​യാ​ണ്.

► എ​ല്‍ഡി​എ​ഫി​ന് തു​ട​ര്‍ഭ​ര​ണം ല​ഭി​ക്കു​മോ, സാ​ധ്യ​ത എ​ങ്ങ​നെ?

ആ​രോ​ടെ​ങ്കി​ലും എ​ന്താ​ണ് ഇ​നി​യും വി​ക​സ​നം വേ​ണ്ട​ത് എ​ന്നു ചോ​ദി​ച്ചാ​ല്‍ ഏ​തെ​ങ്കി​ലും വേ​ണ്ടാ​ത്ത് ഉ​ണ്ടാ​യി​രു​ന്നോ, അ​ത​ല്ലെ​ങ്കി​ല്‍ അ​ങ്ങ​നെ​യ​ല്ലാ​യി​രു​ന്നു എ​ന്നു പ​റ​യു​ന്നി​ല്ല, പ്ര​തി​പ​ക്ഷ​ത്തി​നു പോ​ലും ഒ​ന്നു പ​റ​യാ​നി​ല്ല. അ​വ​ര്‍ വെ​റും ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ന്നു.

ക്ഷേ​മ​പെ​ന്‍ഷ​നാ​യി​ലും സ്ത്രീ ​സു​ര​ക്ഷ​യാ​യാ​ലും ചി​കി​ത്സാ സ​ഹാ​യം, ലൈ​ഫ് മി​ഷ​ന്‍, എ​ത്ര​യെ​​ത്ര പ​ദ്ധ​തി​ക​ള്‍.​എ​ല്ലാ പ്ര​ശ്‌​ന​ങ്ങ​ളെ​യും തൊ​ട്ടുത​ലോ​ടി​യ സ​ര്‍ക്കാ​രാ​യി​രു​ന്നു. സ​മ​നാ​ത​ക​ളി​ല്ലാ​ത്ത വി​ക​സ​ന​മാ​ണു​ണ്ടാ​യ​ത്. എ​ല്ലാ ജ​ന​വി​ഭാ​ഗ​വും സം​തൃ​പ്ത​രാ​ണ്. ജ​നം​ എ​ല്ലാം മ​ന​സി​ലാ​ക്കി​യി്ടു​ണ്ട്. എ​ല്‍ഡി​എ​ഫി​നു തു​ട​ര്‍ഭ​ര​ണ​മു​ണ്ടാ​കും.

► പാ​ലാ​യില്‍ വി​ജ​യി​ക്കു​മോ, ഭൂ​രി​പ​ക്ഷം എ​ത്ര?

പാ​ലാ​യി​ല്‍ വി​ജ​യി​ക്കു​മെ​ന്ന​ത് നൂ​റു​ശ​ത​മാ​നം ഉ​റ​പ്പാ​ണ്. ഭൂ​രി​പ​ക്ഷം പ​റ​യു​ന്നി​ല്ല, അ​തു പാ​ലാ​ക്കാ​രു​ടെ കൈ​യി​ലാ​ണ്. അ​വ​ര്‍ തീ​രു​മാ​നി​ക്ക​ട്ടെ.

District News

സ​ര്‍​ക്കാ​ര്‍ രാ​ഷ്‌ട്രീയ വി​വേ​ച​നം കാ​ണി​ച്ചി​ട്ടി​ല്ല: ജോ​സ് കെ. ​മാ​ണി

പാ​ലാ: പ്രാ​ദേ​ശി​ക വി​ക​സ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന പ​ദ്ധ​തി​ക​ളി​ല്‍ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ രാ​ഷ്്‌ട്രീയ വി​വേ​ച​നം കാ​ണി​ച്ചി​ട്ടി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ എം​എ​ല്‍​എ​മാ​രു​ടെ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ല്‍പോ​ലും വ​ലി​യ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ന്ന​തെ​ന്നും അ​ത് പാ​ലാ​യി​ല്‍ എ​ന്തു​കൊ​ണ്ടു ന​ട​ന്നി​ല്ല എ​ന്ന് ചോ​ദി​ക്കു​മ്പോ​ള്‍ നു​ണ​പ്ര​ചാ​ര​ണ​വും വ്യ​ക്തി​ഹ​ത്യ​യുംകൊ​ണ്ടാ​ണ് അ​തി​നെ യു​ഡി​എ​ഫ് നേ​രി​ടു​ന്ന​തെ​ന്നും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ജോ​സ് കെ ​മാ​ണി. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​റ്റു നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളു​ടെ വി​ക​സ​ന മോ​ഡ​ലാ​യി​രു​ന്ന പാ​ലാ ക​ഴി​ഞ്ഞ കു​റെ വ​ര്‍​ഷ​ക്കാ​ലംകൊ​ണ്ട് ഈ ​സ​ത്പേ​ര് ന​ഷ്ട​പ്പെ​ടു​ത്തി. അ​ത് മ​ട​ക്കി കൊ​ണ്ടു​വ​രി​ക എ​ന്ന ശ്ര​മ​ക​ര​മാ​യ ദൗ​ത്യ​മാ​ണ് എ​ല്‍​ഡി​എ​ഫി​ന് നി​ര്‍​വ​ഹി​ക്കാ​നു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ന്ദ്ര​സ​ര്‍​ക്കാ​രോ സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്‍റോ ഒ​രുരൂ​പ പോ​ലും ചെല​വ​ഴി​ക്കാ​ത്ത പ​ദ്ധ​തി​ക​ള്‍ സ്‌​പോ​ണ്‍​സ​ര്‍​ഷി​പ്പു​ക​ള്‍വ​ഴി നാ​ടി​ന് ഉ​പ​കാ​ര​പ്ര​ദ​മാ​യ വി​ധ​ത്തി​ല്‍ എ​ത്തി​ക്കാ​ന്‍ ക​ഴി​യും.​പാ​ലാ​യി​ലെ കെ​എം മാ​ണി കാ​ന്‍​സ​ര്‍ റി​സ​ര്‍​ച്ച് സെ​ന്‍റ​ര്‍ അ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

എ​ല്‍​ഡി​എ​ഫ്
ക​ണ്‍​വ​ന്‍​ഷ​ന്‍ ഇ​ന്ന്

പാ​ലാ: എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ത്ഥി ജോ​സ് കെ.​മാ​ണി​യു​ടെ പാ​ലാ നി​യോ​ജ​ക മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ക ക​ണ്‍​വ​ന്‍​ഷ​ന്‍ ഇ​ന്ന് രാ​വി​ലെ 10ന് ​ടൗ​ണ്‍ ഹാ​ളി​ല്‍ ന​ട​ക്കും. എം.​സ്വ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ല്‍​ഡി​എ​ഫ് സംസ്ഥാന, ജില്ലാ നേ​താ​ക്ക​ള്‍ പ്ര​സം​ഗി​ക്കും.

Kerala

പാ​ലാ പി​ടി​ക്കാ​ൻ ജോ​സ് കെ. ​മാ​ണി; ഇ​ടു​ക്കി​യി​ൽ റോ​ഷി അ​ഗ​സ്റ്റി​ൻ - കേ​ര​ള കോ​ൺ​ഗ്ര​സ് (എം) ​സ്ഥാ​നാ​ർ​ത്ഥി പ​ട്ടി​ക​യാ​യി

കോ​ട്ട​യം: 2026-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ത്ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച് കേ​ര​ള കോ​ൺ​ഗ്ര​സ് (എം). ​പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി ഇ​ത്ത​വ​ണ​യും പാ​ലാ​യി​ൽ ത​ന്നെ ജ​ന​വി​ധി തേ​ടും. ക​ഴി​ഞ്ഞ ത​വ​ണ കൈ​വി​ട്ടു​പോ​യ മ​ണ്ഡ​ലം എ​ന്തു​വി​ല​കൊ​ടു​ത്തും തി​രി​ച്ചു​പി​ടി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ജോ​സ് കെ. ​മാ​ണി മ​ത്സ​ര​രം​ഗ​ത്തി​റ​ങ്ങു​ന്ന​ത്.

ഇ‌​ടു​ക്കി​യി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് എം ​സി​റ്റിം​ഗ് എം​എ​ൽ​എ​യും സം​സ്ഥാ​ന ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി​യു​മാ​യ റോ​ഷി അ​ഗ​സ്റ്റി​ൻ, കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ എ​ൻ. ജ​യ​രാ​ജ്, ച​ങ്ങ​നാ​ശ്ശേ​രി​യി​ൽ അ​ഡ്വ. ജോ​ബ് മൈ​ക്കി​ൾ, പൂ​ഞ്ഞാ​ർ അ​ഡ്വ. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ, ചാ​ല​ക്കു​ടി​യി​ൽ അ​ഡ്വ. ബി​ജു ചി​റ​യ​ത്ത്, റാ​ന്നി​യി​ൽ പ്ര​മോ​ദ് നാ​രാ​യ​ണ​ൻ, തൊ​ടു​പു​ഴ​യി​ൽ സി​റി​യ​ക് ചാ​ഴി​ക്കാ​ട​ൻ, പി​റ​വ​ത്ത് സാ​ബു കെ ​ജേ​ക്ക​ബ്, ഇ​രി​ക്കൂ​ർ മ​ണ്ഡ​ല​ത്തി​ൽ മാ​ത്യു കു​ന്ന​പ്പ​ള്ളി, ക​ടു​ത്തു​രു​ത്തി​യി​ൽ നി​ർ​മ​ല ജി​മ്മി, പെ​രു​മ്പാ​വൂ​രി​ൽ ബേ​സി​ൽ പോ​ൾ എ​ന്നി​വ​രാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

2021-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​ണി സി. ​കാ​പ്പ​നോ​ട് നേ​രി​ട്ട അ​പ്ര​തീ​ക്ഷി​ത പ​രാ​ജ​യ​ത്തി​ന് മ​റു​പ​ടി ന​ൽ​കാ​നാ​ണ് ജോ​സ് കെ. ​മാ​ണി ഇ​ത്ത​വ​ണ ഒ​രു​ങ്ങു​ന്ന​ത്. പാ​ർ​ട്ടി​യു​ടെ ശ​ക്തി​കേ​ന്ദ്ര​മാ​യ പാ​ലാ​യി​ൽ ഇ​ത്ത​വ​ണ വ​ൻ വി​ജ​യം നേ​ടാ​ൻ ക​ഴി​യു​മെ​ന്നാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ​യും കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ന്‍റെ​യും പ്ര​തീ​ക്ഷ.

 

Kerala

അധ്യാപക നിയമനാംഗീകാരം സ്വാഗതാര്‍ഹം: ജോസ് കെ. മാണി

കോ​ട്ട​യം: ഭി​ന്ന​ശേ​ഷി നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​നി​ന്ന പ്ര​ശ്‌​ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യെ​ന്നും സ​ര്‍ക്കാ​ര്‍ ന​ട​പ​ടി​യെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും കേ​ര​ള കോ​ണ്‍ഗ്ര​സ്-എം ​ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ ​മാ​ണി എം​പി.

സു​പ്രീം കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കെ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ലു​മാ​യും സു​പ്രീം കോ​ട​തി​യി​ലെ മു​തി​ര്‍ന്ന അ​ഭി​ഭാ​ഷ​ക​രു​മാ​യും ന​ട​ത്തി​യ ച​ര്‍ച്ച​ക​ളു​ടെ​യും നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​പ്പോ​ള്‍ ഈ ​തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​തെ​ന്നും അ​ദേ​ഹം കൂ​ട്ടി​ചേ​ര്‍ത്തു.

Kerala

റോ​ഷി അ​ഗ​സ്റ്റി​നു​മാ​യു​ള്ള​ത് സ​ഹോ​ദ​ര​തു​ല്യ ബ​ന്ധം: ജോ​സ് കെ. ​മാ​ണി

കൊ​ച്ചി: റോ​ഷി അ​ഗ​സ്റ്റി​നു​മാ​യി സ​ഹോ​ദ​ര​തു​ല്യ ബ​ന്ധ​മാ​ണു​ള്ള​തെ​ന്നും ആ ​സ്വാ​ത​ന്ത്ര്യം റോ​ഷി അ​ഗ​സ്റ്റി​ന് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ് എം ​ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി ആ​രാ​ക​ണ​മെ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത് പാ​ർ​ട്ടി​യാ​ണ്. അ​തി​ൽ ത​ർ​ക്ക​ങ്ങ​ൾ​ക്കോ ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ​ക്കോ സ്ഥാ​ന​മി​ല്ല. ചെ​യ​ർ​മാ​ൻ ത​ന്നെ​യാ​ണ് തീ​രു​മാ​നി​ക്കു​ന്ന​ത്, അ​തി​ൽ സം​ശ​യം വേ​ണ്ട​യെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ൻ ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പാ​ർ​ട്ടി തീ​രു​മാ​നി​ച്ചു എ​ന്ന​ല്ല, തീ​രു​മാ​നി​ക്കു​മെ​ന്നാ​ണ് റോ​ഷി പ​റ​ഞ്ഞ​ത്.

മാ​ധ്യ​മ​ങ്ങ​ൾ ഭാ​വ​ന​യി​ൽ നി​ന്നും വി​ശ​ദീ​ക​രി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് തി​രു​ത്തേ​ണ്ടി​വ​രു​ന്ന​ത്. മൈ​ക്ക് ത​ട്ടി​പ്പ​റി​ക്കു​ക​യ​ല്ല ഉ​ണ്ടാ​യ​ത്. ചാ​ന​ലു​ക​ൾ ന​ൽ​കു​ന്ന പ​ല വാ​ർ​ത്ത​ക​ളും സ്വ​ന്ത​മാ​യി നി​ർ​മി​ക്കു​ന്ന ന​രേ​റ്റീ​വു​ക​ൾ മാ​ത്ര​മാ​ണ്.

ഒ​രു പാ​ർ​ട്ടി അം​ഗം ത​ന്‍റെ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ല. അ​ത് മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യെ തീ​രു​മാ​നി​ക്കു​ന്ന​തു​പോ​ലെ ഗൗ​ര​വ​ക​ര​മാ​യ ച​ർ​ച്ച​യാ​ക്കി മാ​റ്റേ​ണ്ട​തി​ല്ലെ​ന്നും ജോ​സ് കെ.​മാ​ണി വ്യ​ക്ത​മാ​ക്കി.

ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പും വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. വി​വാ​ദ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ​യ​ല്ല, വി​ക​സ​ന​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ പോ​ക​ണം. അ​ത​നു​സ​രി​ച്ച് വേ​ണം ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​നെ കാ​ണാ​ൻ. പാ​ർ​ട്ടി നേ​തൃ​ത്വ​വും അ​ണി​ക​ളും താ​ൻ മ​ത്സ​രി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടാ​കാം, എ​ന്നാ​ൽ അ​ന്തി​മ തീ​രു​മാ​നം പാ​ർ​ട്ടി പ്ര​ഖ്യാ​പി​ക്കും. ഒ​രാ​ൾ മ​ത്സ​രി​ക്കു​മെ​ന്ന് പ​റ​യു​ന്ന​തി​ൽ എ​വി​ടെ​യാ​ണ് ഇ​ത്ര കു​ഴ​പ്പ​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

എ​ൽ​ഡി​എ​ഫി​ന്‍റെ വി​ക​സ​ന​മു​ന്നേ​റ്റ ജാ​ഥ​യു​ടെ ശോ​ഭ കെ​ടു​ത്താ​ൻ സം​ഘ​ടി​ത​നീ​ക്കം ന​ട​ക്കു​ന്നു​ണ്ട്. ഇ​തി​നു പി​ന്നി​ൽ പെ​യ്ഡ് പ്ലാ​റ്റ്ഫോ​മാ​ണെ​ന്നും ഇ​തൊ​ന്നും ജ​ന​ങ്ങ​ൾ മു​ഖ​വി​ല​യ്ക്കെ​ടു​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

വർഗീയത വളർത്താൻ ദേശീയ അടയാളങ്ങളെ കേന്ദ്രസർക്കാർ ഉപയോഗിക്കുന്നു: ജോസ് കെ. മാണി

പെ​​​രു​​​മ്പാ​​​വൂ​​​ർ: മ​​​തേ​​​ത​​​ര​​​ത്വം ത​​​ക​​​ർ​​​ത്ത് വ​​​ർ​​​ഗീ​​​യ​​​ത വ​​​ള​​​ർ​​​ത്താ​​​ൻ ദേ​​​ശീ​​​യ അ​​​ട​​​യാ​​​ള​​​ങ്ങ​​​ളെ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​വെ​​​ന്ന് കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ്-എം ​​​ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​സ് കെ. ​​​മാ​​​ണി.​​​ എ​​​ൽ​​​ഡി​​​എ​​​ഫ് മ​​​ധ്യ​​​മേ​​​ഖ​​​ല ജാ​​​ഥ‌​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് പെ​​​രു​​​മ്പാ​​​വൂ​​​രി​​​ൽ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വ​​​ന്ദേ​​​മാ​​​ത​​​രം ആ​​​ലാ​​​പ​​​ന നി​​​ർ​​​ദേ​​​ശം ഇ​​​തി​​​ന്‍റെ തെ​​​ളി​​​വാ​​​ണ്. മ​​​ത​​​പ​​​ര​​​മാ​​​യ എ​​​തി​​​ർ​​​പ്പു​​​ക​​​ൾ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി ഒ​​​ഴി​​​വാ​​​ക്കി നി​​​ർ​​​ത്തി​​​യി​​​രു​​​ന്ന ഭാ​​​ഗം കൂ​​​ടി പാ​​​ട​​​ണ​​​മെ​​​ന്ന വ്യ​​​വ​​​സ്ഥ മ​​​തേ​​​ത​​​ര​​​ത്വം ത​​​ക​​​ർ​​​ക്കാ​​​നും വ​​​ർ​​​ഗീ​​​യ​​​ത ഇ​​​ള​​​ക്കി​​​വി​​​ടാ​​​നും ഉ​​​ദ്ദേ​​​ശി​​​ച്ചാ​​​ണ്.

വ​​​ന്ദേ​​​മാ​​​ത​​​രം ആ​​​ദ്യം, പി​​​ന്നെ ജ​​​ന​​​ഗ​​​ണ​​​മ​​​ന എ​​​ന്ന കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​ര്‍ നീ​​​ക്കം ജ​​​ന​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ മ​​​തി​​​ൽ കെ​​​ട്ടി​​​യു​​​ള്ള വോ​​​ട്ടു​​​രാ​​​ഷ്‌​​​ട്രീ​​​യം മാ​​​ത്ര​​​മാ​​​ണ്. ഇ​​​ന്ന് വ​​​ന്ദേ​​​മാ​​​ത​​​ര​​​ത്തി​​​ൽ പി​​​ടി​​​മു​​​റു​​​ക്കി​​​യ​​​വ​​​ർ നാ​​​ളെ ജ​​​ന​​​ഗ​​​ണ​​​മ​​​ന​​​യി​​​ലും വ​​​ർ​​​ഗീ​​​യ​​​വി​​​ഷം പു​​​ര​​​ട്ടും. മ​​​തേ​​​ത​​​ര​​​ത്വം ത​​​ക​​​ർ​​​ത്ത് വ​​​ർ​​​ഗീ​​​യ​​​ത വ​​​ള​​​ർ​​​ത്താ​​​ൻ ന​​​ട​​​ത്തു​​​ന്ന ഇ​​​ത്ത​​​രം ശ്ര​​​മ​​​ങ്ങ​​​ൾ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ രാ​​​ജ്യം മു​​​ൻ​​​കൈ​​​യെ​​​ടു​​​ക്ക​​​ണം.

സം​​​സ്ഥാ​​​ന​​​സ​​​ര്‍ക്കാ​​​രി​​​ന്‍റെ വി​​​ക​​​സ​​​ന​​​വും ക്ഷേ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​മാ​​​ണ് നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ മു​​​ഖ്യ ച​​​ർ​​​ച്ച. പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന് ഇ​​​പ്പോ​​​ള്‍ ശ​​​ബ​​​രി​​​മ​​​ല​​​യും സ്വ​​​ര്‍ണ​​​ക്കൊ​​​ള്ള​​​യും മാ​​​ത്ര​​​മാ​​​ണു ച​​​ര്‍ച്ച​​​യെ​​​ന്നും ജോ​​​സ് കെ. ​​​മാ​​​ണി പ​​​റ​​​ഞ്ഞു.

Kerala

പാലായിലെ സ്ഥാനാർഥിയെ പാർട്ടി തീരുമാനിക്കും: ജോസ് കെ. മാണി

കൊ​​​ച്ചി: പാ​​​ലാ​​​യി​​​ൽ താ​​​ൻ മ​​​ത്സ​​​രി​​​ക്ക​​​ണ​​​മെ​​​ന്ന പാ​​​ർ​​​ട്ടി​​​യി​​​ലെ നേ​​​താ​​​ക്ക​​​ളു​​​ടെ പൊ​​​തു​​​വാ​​​യ ആ​​​ഗ്ര​​​ഹ​​​മാ​​​ണു മ​​​ന്ത്രി റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ പ​​​ങ്കു​​​വ​​​ച്ച​​​തെ​​​ന്ന് കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ് -എം ​​​ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​സ് കെ. ​​​മാ​​​ണി.

അ​​​ക്കാ​​​ര്യം പാ​​​ർ​​​ട്ടി തീ​​​രു​​​മാ​​​നി​​​ക്കു​​​മെ​​​ന്ന് റോ​​​ഷി പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. സ്ഥാ​​​നാ​​​ർ​​​ഥി ആ​​​രെ​​​ല്ലാ​​​മെ​​​ന്നു പാ​​​ർ​​​ട്ടി ആ​​​ലോ​​​ചി​​​ച്ച് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ന്ന​​​താ​​​ണ് രീ​​​തി​​​യെ​​​ന്നും ജോ​​​സ് കെ.​​​മാ​​​ണി പെ​​​രു​​​മ്പാ​​​വൂ​​​രി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ​​​റ​​​ഞ്ഞു.

Kerala

വീണ്ടും റോഷി; ജോസ് കെ. മാണി പാലായിൽത്തന്നെ മത്സരിക്കും!

കൊച്ചി: കേരള കോണ്‍ഗ്രസ് -എം ചെയര്‍മാന്‍ ജോസ് കെ മാണി പാലായില്‍ തന്നെ മത്സരിക്കുമെന്ന് ആവര്‍ത്തിച്ചു മന്ത്രി റോഷി അഗസ്റ്റിന്‍. പെട്ടെന്നുള്ള ചോരത്തിളപ്പില്‍ പറഞ്ഞതല്ല. കേരള കോണ്‍ഗ്രസ് നാഥനില്ലാ കളരിയല്ല. തീരുമാനം പാര്‍ട്ടി കൈക്കൊള്ളുമെന്നാണ് ചെയര്‍മാന്‍ പറഞ്ഞത്, അല്ലാതെ മത്സരിക്കില്ല എന്നല്ലെന്നും റോഷി അഗസ്റ്റിന്‍ മാധ്യമങ്ങളോടു പറഞ്ഞു.

കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ അദ്ദേഹം മത്സരിക്കുന്നുണ്ട് എന്നു ഞാന്‍ പറഞ്ഞത് ശരിയാണ്. ഞങ്ങള്‍ നാഥനില്ലാത്ത കളരിയാണോ, ഞങ്ങളുടെ ചെയര്‍മാന്‍ മത്സരിക്കും. പാര്‍ട്ടിക്കു വേണ്ടത് ലീഡര്‍ഷിപ്പ് ആണ്. ലീഡര്‍ഷിപ്പിന് ശേഷിയുണ്ടെന്നു കണ്ടാല്‍ അല്ലേ ജനങ്ങള്‍ കൂടെ നില്‍ക്കുകയുള്ളു. പിന്നെ ഞങ്ങള്‍ മാറി നില്‍ക്കുമോ.

പാലാ നഷ്ടപ്പെടണ്ട സീറ്റ് അല്ല. തെറ്റുകള്‍ തിരുത്തി തിരിച്ചു വരുമെന്ന് അദ്ദേഹം തന്നെ പറഞ്ഞല്ലോ. തീരുമാനം പാര്‍ട്ടി കൈക്കൊള്ളുമെന്നാണ് ചെയര്‍മാന്‍ പറഞ്ഞത്. വളരെ ആലോചിച്ചാണ് ഞാന്‍ പറഞ്ഞത്. രാജ്യസഭംഗത്തിനു നിയമസഭയില്‍ മത്സരിക്കരുത് എന്ന നിയമമൊന്നുമില്ലല്ലോ എന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു.

എന്നാല്‍, താന്‍ മത്സരിക്കുന്ന കാര്യത്തില്‍ ഉറപ്പില്ല എന്നാണ് ജോസ് കെ മാണിയുടെ പ്രതികരണം. ഇപ്പോള്‍ ഇരിക്കുന്ന എംഎല്‍എമാര്‍ തന്നെ മത്സരിക്കുമോയെന്നു പറയാനാകില്ല. ചര്‍ച്ചയ്ക്കു ശേഷം പാര്‍ട്ടിയുമായി ആലോചിച്ചു തീരുമാനമെടുക്കും എന്നാണ് ജോസ് കെ. മാണിയുടെ നിലപാട്.

കഴിഞ്ഞ ചൊവ്വാഴ്ച ആയിരുന്നു എല്‍ഡിഎഫിന്‍റെ മധ്യമേഖല ജാഥയ്ക്കിടെ റോഷി അഗസ്റ്റിന്‍ ജോസ് കെ. മാണി മത്സരിക്കുമെന്നു മൈക്ക് പിടിച്ചുവാങ്ങി പറഞ്ഞത്.  എന്നാല്‍, അതു റോഷി അഗസ്റ്റിന്റേത് ചോരത്തിളപ്പും സ്നേഹക്കൂടുതലുംകൊണ്ടാണെന്നും പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്നുമായിരുന്നു ഇതിനോടു ജോസ് കെ. മാണിയുടെ പ്രതികരണം.

Kerala

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ​യി​ൽ എ​ൽ​ഡി​എ​ഫ് പോ​സ്റ്റ​ർ; മാ​പ്പ് പ​റ​യ​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്

കോ​ട്ട​യം: പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ലു​ള്ള മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ​യി​ൽ എ​ൽ​ഡി​എ​ഫ് ജാ​ഥ​യു​ടെ പോ​സ്റ്റ​റു​ക​ൾ പ​തി​ച്ച​തി​നെ​ച്ചൊ​ല്ലി വ​ലി​യ വി​വാ​ദം. സം​ഭ​വ​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് (എം) ​നേ​താ​വ് ജോ​സ് കെ. ​മാ​ണി പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യ​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു.

എ​ൽ​ഡി​എ​ഫ് ന​ട​ത്തു​ന്ന ഒ​രു പ്ര​ചാ​ര​ണ ജാ​ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​സ്റ്റ​റു​ക​ളാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ​യ്ക്ക് സ​മീ​പ​വും പ​ള്ളി​യു​ടെ മ​തി​ലി​ലും പ​തി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി.

ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ആ​ദ​ര​വോ​ടെ കാ​ണു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ​യെ രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​ത് അ​ങ്ങേ​യ​റ്റം നീ​ച​മാ​യ ന​ട​പ​ടി​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. പു​തു​പ്പ​ള്ളി​യി​ൽ ജ​ന​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ എ​ൽ​ഡി​എ​ഫ് ബോ​ധ​പൂ​ർ​വം ചെ​യ്യു​ന്ന​താ​ണെ​ന്നും നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി.

എ​ൽ​ഡി​എ​ഫ് ജാ​ഥ​യു​ടെ ഭാ​ഗ​മാ​യു​ള്ള പോ​സ്റ്റ​റു​ക​ളാ​യ​തി​നാ​ൽ, സ​ഖ്യ​ക​ക്ഷി നേ​താ​വാ​യ ജോ​സ് കെ. ​മാ​ണി ഇ​തി​ന് മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും മാ​പ്പ് പ​റ​യ​ണ​മെ​ന്നു​മാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ ആ​വ​ശ്യം. പ​ള്ളി അ​ധി​കൃ​ത​രു​ടെ​യും വി​ശ്വാ​സി​ക​ളു​ടെ​യും വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്നും അ​തി​ക്ര​മി​ച്ചു ക​യ​റി പോ​സ്റ്റ​ർ പ​തി​ച്ചു​വെ​ന്നും കാ​ണി​ച്ച് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Kerala

പാ​ലാ​യി​ൽ ജോ​സ് കെ. ​മാ​ണി മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ

പാ​ലാ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ലാ​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​സ് കെ. ​മാ​ണി​യെ​ന്ന് പ്ര​ഖ്യാ​പി​ച്ച് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. എ​ല്‍​ഡി​എ​ഫ് വി​ക​സ​ന​മു​ന്നേ​റ്റ യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി അ​ടി​മാ​ലി​യി​ല്‍ ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു റോ​ഷി അ​ഗ​സ്റ്റി​ന്‍റെ പ്ര​ഖ്യാ​പ​നം.

ഇ​ത്ത​വ​ണ പാ​ലാ​യി​ൽ മ​ത്സ​രി​ക്കു​മോ എ​ന്ന് ജോ​സ് കെ. ​മാ​ണി​യോ​ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ചോ​ദി​ച്ച​പ്പോ​ൾ, ജോ​സ് കെ. ​മാ​ണി ത​ന്നെ മ​ത്സ​രി​ക്കു​മെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ൻ പ​റ​യു​ക​യാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ഇ​ക്കാ​ര്യം പാ​ർ​ട്ടി തീ​രു​മാ​നി​ക്കു​മെ​ന്നാ​യി​രു​ന്നു ജോ​സ് കെ. ​മാ​ണി​യു​ടെ മ​റു​പ​ടി.

"പാ​ർ​ട്ടി തീ​രു​മാ​നി​ക്കും, ജോ​സ് കെ. ​മാ​ണി മ​ത്സ​രി​ക്കും. സം​ശ​യ​മെ​ന്താ?. ജോ​സ് കെ. ​മാ​ണി മ​ത്സ​രി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക​മാ​യി​ട്ട് ആ​ലോ​ച​ന​യു​ടെ കാ​ര്യ​മെ​ന്താ. അ​തൊ​ക്കെ പാ​ർ​ട്ടി​യു​ടെ തീ​രു​മാ​ന​ത്തി​ൽ, സ​മ​യ​ത്ത് പു​റ​പ്പെ​ടു​വി​ക്കും'. - റോ​ഷി അ​ഗ​സ്റ്റി​ൻ പ​റ​ഞ്ഞു.

ഇ​തേ​സ​മ​യം റോ​ഷി​യു​ടെ കൈ​യി​ൽ നി​ന്ന് മൈ​ക്ക് വാ​ങ്ങി​യ ജോ​സ് കെ. ​മാ​ണി, ആ​ര് മ​ത്സ​രി​ക്ക​ണ​മെ​ന്ന​ത് പാ​ർ​ട്ടി തീ​രു​മാ​നി​ക്കും എ​ന്ന് പ​റ​യു​ക​യാ​യി​രു​ന്നു.

District News

പാ​ലാ എം​എ​ല്‍​എ പ​രാ​ജ​യ​ം: ജോ​സ് കെ. ​മാ​ണി

പാ​​ലാ: ക​​ഴി​​ഞ്ഞ10 വ​​ര്‍​ഷം കേ​​ര​​ള​​ത്തി​​ലാ​​ക​​മാ​​നം വ​​ലി​​യ വി​​ക​​സ​​ന​ കു​​തി​​ച്ചു​ചാ​​ട്ടം ഉ​​ണ്ടാ​​യ​​താ​​യും ഒ​​രി​​ക്ക​​ലും പെ​​ന്‍​ഷ​​നും റേ​​ഷ​​നും വൈ​​ദ്യു​​തി​​യും മു​​ട​​ങ്ങി​​യി​​ട്ടി​​ല്ലെ​​ന്നും ജ​​ന​​ങ്ങ​​ളും വി​​ക​​സ​​ന വി​​രോ​​ധി​​ക​​ളും ത​​മ്മി​​ലു​​ള്ള മ​ത്സ​ര​​മാ​​ണ് കേ​​ര​​ള​​ത്തി​​ല്‍ ന​​ട​​ക്കാ​​ന്‍ പോ​​കു​​ന്ന​​തെ​​ന്നും ജോ​​സ് കെ.​ ​മാ​​ണി എം​പി.​ ജ​​ന​​ങ്ങ​​ള്‍​ക്ക് അ​​നു​​ഭ​​വ​​വേ​​ദ്യ​​മാ​​യ യാ​​തൊ​​രു പ​​ദ്ധ​​തി​​ക​​ളും സ്ഥ​​ലം എം​​എ​​ല്‍​എ​​യ്ക്ക് ക​​ഴി​​ഞ്ഞ അ​​ഞ്ച് വ​​ര്‍​ഷ​​ത്തി​​നി​​ടെ ന​​ട​​പ്പാ​​ക്കാ​​നാ​​യി​​ട്ടി​​ല്ലെ​​ന്ന് ജോ​​സ് കെ. ​​മാ​​ണി പ​​റ​​ഞ്ഞു. എ​​ല്‍​ഡി​​എ​​ഫ് വി​​ക​​സ​​ന​മുന്നേറ്റ ജാഥയി​​ല്‍ പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

സ്ഥ​​ലം എം​​എ​​ല്‍​എ മാ​​ണി സി. ​​കാ​​പ്പ​​നെ രൂക്ഷമാ​​യി വി​​മ​​ര്‍​ശി​​ച്ചു​​കൊ​​ണ്ടാ​​യി​​രു​​ന്നു വി​​ക​​സ​​ന മുന്നേറ്റ ജാഥ​​യി​​ല്‍ ജോ​​സ് കെ. ​​മാ​​ണി പ്ര​​സം​​ഗി​​ച്ച​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ ന​​ട​​ത്തി​​യ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ലും മാ​​ണി സി. ​​കാ​​പ്പ​​നെ​​തി​​രേ ജോ​​സ് കെ. ​​മാ​​ണി ആ​​ക്ഷേ​​പ​​ങ്ങ​​ളു​​യ​​ര്‍​ത്തി.
50 വ​​ര്‍​ഷ​​ക്കാ​​ലം കൊ​​ണ്ട് ന​​മ്പ​​ര്‍ വ​​ണ്‍ നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​മാ​​യി പാ​​ലാ മാ​​റി​​യ​​തി​​ന് പി​​ന്നി​​ല്‍ കെ.​​എം. മാ​​ണി​​യു​​ടെ​​യും ത​​ന്‍റെ​യും വ​​ലി​​യ ക​​ഠി​​നാ​​ധ്വാ​​നം ഉ​​ണ്ടാ​​യി​​രു​​ന്നു. ഇ​​ന്ന​​തെ​​ല്ലാം മാ​​റി. ബൈ​​പാ​​സ് റോ​​ഡ് ഇ​​നി​​യും പൂ​​ര്‍​ത്തി​​യാ​​യി​​ട്ടി​​ല്ല. അ​​വി​​ടെ​​യു​​ള്ള വീ​​ട് മാ​​റ്റാ​​ന്‍ ഏ​​ഴ് വ​​ര്‍​ഷം ക​​ഴി​​ഞ്ഞി​​ട്ടും സാ​​ധി​​ച്ചി​​ല്ല. റി​​വ​​ര്‍​വ്യൂ റോ​​ഡ് ര​​ണ്ട് സെ​​ന്‍റ് സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്കാ​​നാ​​യി​​ല്ല.

ക​​ള​​രി​​യാ​​മാ​​ക്ക​​ല്‍ പാ​​ലം ഇ​​ത്ര​​യും വ​​ര്‍​ഷ​​മാ​​യി​​ട്ടും അ​​പ്രോ​​ച്ച് റോ​​ഡ് എ​​ടു​​ക്കാ​​നാ​​യി​​ല്ല. സ്ഥ​​ലം സൗ​​ജ​​ന്യ​​മാ​​യി കി​​ട്ടു​​മെ​​ന്നും അ​​ലൈ​​ന്‍​മെ​​ന്‍റ് മാ​​റ്റ​​ണ​​മെ​​ന്നും പ​​റ​​ഞ്ഞ​​ത് എം​​എ​​ല്‍​എ​​യാ​​ണ്. എ​​ന്നാ​​ല്‍ അ​​ന്വേ​​ഷി​​ച്ച​​പ്പോ​​ള്‍ അ​​ങ്ങ​​നെ​​യൊ​​രു സ്ഥ​​ല​​മോ വ്യ​​ക്തി​​യോ ഇ​​ല്ലെ​​ന്നും എം​​പി പ​​റ​​ഞ്ഞു.​ പ​​ദ്ധ​​തി​​ക​​ള്‍ കൊ​​ണ്ടു​​വ​​രു​​മ്പോ​​ള്‍ അ​​തി​​നെ ആ​​ക്ഷേ​​പി​​ക്കു​​ക​​യാ​​ണ് എം​​എ​​ല്‍​എ ചെ​​യ്ത​​തെ​​ന്നും ജോ​​സ് കെ. ​​മാ​​ണി ആ​​രോ​​പി​​ച്ചു. 300 കോ​​ടി രൂ​​പ​​യു​​ടെ ട്രി​​പ്പി​​ള്‍ ഐ​​ടി പ​​ദ്ധ​​തി​​യാ​​ണ് വ​​ല​​വൂ​​രി​​ല്‍ ന​​ട​​പ്പാ​​ക്കി​​യ​​ത്. ഇ​​ന്ത്യ​​യി​​ല്‍ ഒ​​ന്നാ​​മ​​താ​​യി സ്ഥാ​​പ​​ന​​ത്തെ റേ​​റ്റ് ചെ​​യ്തി​​ട്ടു​​ണ്ട്. ടെ​​ക്‌​​നോ​​പാ​​ര്‍​ക്കി​​ന് സ​​മാ​​ന​​മാ​​യ ഇ​​ന്‍​ഫോ സി​​റ്റി അ​​വി​​ടെ ആ​​രം​​ഭി​​ക്കാ​​നാ​​ണ് ത​​ന്‍റെ ല​​ക്ഷ്യ​​മെ​​ന്നും ജോ​​സ് കെ. ​​മാ​​ണി പ​​റ​​ഞ്ഞു.

District News

കേ​ന്ദ്രം കേ​ര​ള​ത്തെ അ​വ​ഗ​ണി​ക്കു​ന്നു: ജോ​സ് കെ. ​മാ​ണി

പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര സ​ർ​ക്കാ​ർ കേ​ര​ള​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന തു​ട​രു​ക​യാ​ണെ​ന്ന് ജോ​സ് കെ. ​മാ​ണി എം​പി. എ​ൽ​ഡി​എ​ഫ് മ​ധ്യ​മേ​ഖ​ല വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ​യോ​ട​നു​ബ​ന്ധി​ച്ച പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​യ​നാ​ട് പു​ന​ര​ധി​വാ​സ​ത്തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ട 2226 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​ത് വെ​റും 220 കോ​ടി രൂ​പ മാ​ത്ര​മാ​ണെ​ന്ന് നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. അ​തേ​സ​മ​യം, ആ​സാം ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​ല സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്രം ആ​യി​ര​ക്ക​ണ​ക്കി​ന് കോ​ടി രൂ​പ​യാ​ണ് മാ​റ്റി​വ​ച്ച​ത്.

ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ എ​ല്ലാ അ​ർ​ഹ​ർ​ക്കും എ​ത്തി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് പ​ത്ത​നം​തി​ട്ട പ​രി​ധി​യി​ൽ മാ​ത്രം ആ​ന്മു​ള നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ മാ​ത്രം വി​ത​ര​ണം ചെ​യ്ത 630 കോ​ടി രൂ​പ​യെ​ന്ന് നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

ഒ​രു ല​ക്ഷം കോ​ടി രൂ​പ​യു​ടെ വി​ദേ​ശ നി​ക്ഷേ​പ സാ​ധ്യ​ത​യു​ള്ള പ​ത്ത​നം​തി​ട്ട ജി​ല്ല​യ്ക്കാ​യി കേ​ന്ദ്ര ബ​ജ​റ്റി​ൽ ഒ​രു രൂ​പ പോ​ലും മാ​റ്റി​വ​ച്ചി​ട്ടി​ല്ലെ​ന്നും ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ​ക്ക് തൊ​ഴി​ൽ ന​ൽ​കു​ന്ന സ്ഥാ​പ​ന​ങ്ങ​ളോ കേ​ന്ദ്ര പ​ദ്ധ​തി​ക​ളോ, കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളോ ജി​ല്ല​യി​ൽ ആ​രം​ഭി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു.‌

ജാ​ഥാം​ഗം കെ.​കെ. ശൈ​ല​ജ, എം​എ​ൽ​എ​മാ​രാ​യ പ്ര​മോ​ദ് നാ​രാ​യ​ൺ, കെ.​യു. ജ​നീ​ഷ് കു​മാ​ർ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

കേ​ര​ള​ത്തി​ൽ വ​ർ​ഗീ​യസം​ഘ​ർ​ഷ​ങ്ങ​ൾ ഒ​ഴി​ഞ്ഞു: ജോ​സ് കെ. ​മാ​ണി

അ​ടൂ​ർ: ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ കേ​ര​ള​ത്തി​ൽ ഒ​രു വ​ർ​ഗീ​യ സം​ഘ​ർ​ഷ​വും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി എം​പി. എ​ൽ​ഡി​എ​ഫ് വി​ക​സ​ന​മു​ന്നേ​റ്റ ജാ​ഥ​യ്ക്ക് അ​ടൂ​രി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ൽ സ​മാ​ധാ​ന​ത്തോ​ടെ ജീ​വി​ക്കാ​ൻ ക​ഴി​യും എ​ന്നു​ള്ള​തു​കൊ​ണ്ടാ​ണ് യൂ​റോ​പ്യ​ൻ​മാ​ര​ട​ക്കം ഇ​വി​ടേ​ക്ക് വ​രു​ന്ന​ത്. കെ​എ​സ്ആ​ർ​ടി​സി ജം​ഗ്ഷ​നി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പി.​കെ. ബി​ജു, കെ.​കെ. ഷൈ​ല​ജ, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജു ഏ​ബ്ര​ഹാം, പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ, കെ.​പി. ഉ​ദ​യ​ഭാ​നു, ഡി.​സ​ജി, എ.​പി.​ജ​യ​ൻ, ആ​ർ. ഉ​ണ്ണി​കൃ​ഷ് ണ​പി​ള്ള, ആ​ർ. സ​ന​ൽ​കു​മാ​ർ, അ​രു​ൺ കെ.​എ​സ്. മ​ണ്ണ​ടി, പി.​പി. ജോ​ർ​ജ്കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

 

Kerala

ജനക്ഷേമ ബജറ്റ്; മാതൃകാപരം: ജോസ് കെ. മാണി

കോ​ട്ട​യം: മ​ന്ത്രി കെ.എൻ. ​ബാ​ല​ഗോ​പാ​ല്‍ നി​യ​മ​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ച സം​സ്ഥാ​ന ബ​ജ​റ്റ് ജ​ന​ക്ഷേ​മ​ത്തി​ന് ഊ​ന്ന​ല്‍ ന​ല്‍കു​ന്ന മാ​തൃ​കാ​പ​ര​മാ​യ ബ​ജ​റ്റാ​ണെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ് -എം ​ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ. ​മാ​ണി എം​പി.

പ്ല​സ് ടു ​വ​രെ​യു​ണ്ടാ​യി​രു​ന്ന സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സം ഡി​ഗ്രി ക്ലാ​സു​ക​ള്‍ വ​രെ ഉ​യ​ര്‍ത്തി​യ​ത് സം​സ്ഥാ​ന​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന സു​വ​ര്‍ണ ഏ​ടാ​ണ്.

എ​ല്‍ഡി​എ​ഫ് സ​ര്‍ക്കാ​രി​ന്‍റെ മു​ഖ​മു​ദ്ര​യാ​യ ക്ഷേ​മ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും വി​ക​സ​ന കു​തി​പ്പും തു​ട​രു​മെ​ന്ന പ്ര​ഖ്യാ​പ​നം കൂ​ടി​യാ​ണ് സം​സ്ഥാ​ന ബ​ജ​റ്റെ​ന്നും ജോ​സ് കെ. ​മാ​ണി ചൂ​ണ്ടി​ക്കാ​ട്ടി.

Kerala

മുന്നണി മാറ്റം സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായമുണ്ടായില്ലെന്ന് ജോസ് കെ. മാണി

ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസ് എമ്മിന്‍റെ മുന്നണിമാറ്റത്തെ എതിര്‍ത്തത് മന്ത്രി റോഷി അഗസ്റ്റിനാണെന്ന സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസിന്‍റെ ശബ്ദ സന്ദേശത്തില്‍ പ്രതികരിച്ച് ജോസ് കെ. മാണി.

കേരള കോണ്‍ഗ്രസ് ബൂര്‍ഷ്വാ പാര്‍ട്ടി അല്ലെന്ന് ജോസ് കെ മാണി പറഞ്ഞു. കെ.എം. മാണിയുടെ അധ്വാന വര്‍ഗ സിദ്ധാന്തം വായിച്ചവര്‍ അങ്ങനെ പറയില്ലെന്നും ജോസ് കൂട്ടിച്ചേര്‍ത്തു.

സി.വി. വര്‍ഗീസ് അങ്ങനെ പറയും എന്ന് കരുതുന്നില്ല. മുന്നണി മാറ്റം സംബന്ധിച്ച് പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായം ഉണ്ടായിട്ടില്ല. പിണറായിയും കോടിയേരിയുമാണ് ഞങ്ങളെ മുന്നണിയില്‍ കൊണ്ടുവന്നത്. കത്തോലിക്കാ സഭ ഒരിക്കലും രാഷ്ട്രീയത്തില്‍ ഇടപെടാറില്ല‌. മുന്നണി മാറ്റത്തില്‍ പാര്‍ട്ടി മുമ്പ് നിലപാട് അറിയിച്ചതാണെന്നും ചില വാര്‍ത്തകൾ മാധ്യമ സൃഷ്ടികളാണെന്നും ‌ജോസ് പറഞ്ഞു.

ശരിയായ നിലപാടെടുക്കാന്‍ റോഷി അഗസ്റ്റിന് സിപിഎമ്മാണ് പിന്‍ബലം നല്‍കിയതെന്ന് വര്‍ഗീസ് പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. പാര്‍ട്ടി കമ്മിറ്റിയില്‍ വര്‍ഗീസ് നടത്തിയ പ്രസംഗത്തിന്‍റെ ശബ്ദരേഖയാണ് പുറത്ത് വന്നത്.

കേരള കോണ്‍ഗ്രസിന്‍റെ മുന്നണിമാറ്റം തടയാനായത് രാഷ്ട്രീയ വിജയമാണെന്നും ചെയര്‍മാനടക്കം മുന്നണിമാറ്റത്തിനായി ആവശ്യം ഉന്നയിച്ചപ്പോള്‍ പാര്‍ട്ടിയെ വേരോടെ പിടിച്ചുനിര്‍ത്തിയത് റോഷി അഗസ്റ്റിനാണെന്നും വർഗീസ് പറയുന്നുണ്ട്.

Kerala

കേ​ര​ള കോ​ൺ​ഗ്ര​സ്-​എം എ​ൽ​ഡി​എ​ഫി​ൽ​ത​ന്നെ; മു​ന്ന​ണി മാ​റി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ജോ​സ് കെ. ​മാ​ണി

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ചൂ​ടി​ലേ​ക്ക് കേ​ര​ളം ക​ട​ക്കു​ന്ന​തി​നി​ടെ എ​ൽ​ഡി​എ​ഫി​ലെ മൂ​ന്നാ​മ​ത്തെ വ​ലി​യ ക​ക്ഷി​യാ​യ കേ​ര​ള കോ​ൺ​ഗ്ര​സ്-​എം മു​ന്ന​ണി മാ​റി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ച് പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി. കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മി​ന്‍റെ മു​ന്ന​ണി മാ​റ്റം സം​ബ​ന്ധി​ച്ച് പ​ര​ന്ന അ​ഭ്യൂ​ഹം മു​ഖ്യ​മ​ന്ത്രി നേ​രി​ട്ട് ഇ​ട​പെ​ട്ട് ത​ട​ഞ്ഞു​വെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

എ​ൽ​ഡി​എ​ഫി​ലെ പ്ര​ധാ​ന ക​ക്ഷി​യാ​യ സി​പി​എം അ​റി​യാ​തെ മു​ന്ന​ണി മാ​റ്റ​വു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​യി​രു​ന്നു പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി പ​ദ്ധ​തി​യി​ട്ട​ത്. എ​ന്നാ​ൽ റോ​ഷി അ​ഗ​സ്റ്റി​നെ​യും പ്ര​മോ​ദ് നാ​രാ​യ​ണ​നെ​യും പ്ര​ഫ. എ​ൻ. ജ​യ​രാ​ജി​നെ​യും ഒ​പ്പം നി​ർ​ത്താ​ൻ എ​ൽ​ഡി​എ​ഫി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന സി​പി​എ​മ്മി​ന് സാ​ധി​ച്ചു.

മു​ന്ന​ണി വി​ട​രു​തെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​നോ​ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നേ​രി​ട്ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് വി​വ​രം. ഇ​തോ​ടെ അ​ദ്ദേ​ഹം യു​ഡി​എ​ഫി​ലേ​ക്കി​ല്ലെ​ന്ന് നി​ല​പാ​ടെ​ടു​ത്തു. പാ​ർ​ട്ടി​യി​ൽ അ​ഭി​പ്രാ​യ സ​മ​വാ​യം ഇ​ല്ലാ​തെ വ​ന്ന​തോ​ടെ​യാ​ണ് ജോ​സ് കെ. ​മാ​ണി യു​ഡി​എ​ഫി​ലേ​ക്ക് ഇ​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത്.

Kerala

കേന്ദ്രവിരുദ്ധ സ​മ​ര​ത്തി​ല്‍നിന്നു വി​ട്ടു​നി​ന്നെ​ന്ന വാ​ര്‍​ത്ത ത​ള്ളി ജോ​സ് കെ. ​മാ​ണി

കോ​ട്ട​യം: തി​രു​വ​ന​ന്ത​പു​ര​ത്ത് ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​യ​ങ്ങ​ള്‍​ക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന സ​മ​ര​ത്തി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം വി​ട്ടു​നി​ന്നെ​ന്ന വാ​ര്‍​ത്ത ത​ള്ളി ചെയർമാൻ ജോ​സ് കെ. ​മാ​ണി. ചി​ല മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ന്ന വാ​ര്‍​ത്ത വ​സ്തു​താ വി​രു​ദ്ധ​മാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​പ്ര​തീ​ക​രി​ച്ചു.

കേ​ര​ള​ത്തി​നു പു​റ​ത്തു യാ​ത്ര​യി​ല്‍ ആ​യ​തി​നാ​ലാ​ണു പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​നു തി​രു​വ​ന​ന്ത​പു​ര​ത്തെ സ​മ​ര​പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​യാ​തി​രു​ന്ന​ത്. ഇ​ക്കാ​ര്യം മു​ന്‍​കൂ​ട്ടി എ​ല്‍​ഡി​എ​ഫ് നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രു​ന്ന​തു​മാ​ണ്. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നും ചീ​ഫ് വി​പ്പ് ഡോ. ​എ​ന്‍. ജ​യ​രാ​ജു​മ​ട​ക്കം പാ​ര്‍​ട്ടി​യു​ടെ എം​എ​ല്‍​എ​മാ​രും സ​മ​ര​പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു.

ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത കാ​ര​ണ​ങ്ങ​ളാ​ല്‍ ഏ​തെ​ങ്കി​ലും ഒ​രു പ​രി​പാ​ടി​യി​ല്‍ ഉ​ണ്ടാ​കു​ന്ന അ​സാ​ന്നി​ധ്യ​ത്തെ മ​റ്റു രീ​തി​യി​ല്‍ വ്യാ​ഖ്യാ​നി​ച്ച് വാ​ര്‍​ത്ത​ക​ള്‍ സൃ​ഷ്ടി​ക്കു​ന്ന​തി​നു പി​ന്നി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​നെ സ​മൂ​ഹ​മ​ധ്യ​ത്തി​ല്‍ ക​രി​വാ​രി​ത്തേ​ക്കു​ക​യെ​ന്ന അ​ജൻഡ​യാ​ണു​ള്ള​തെ​ന്നും പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​ന്‍റെ ഓ​ഫീ​സ് ന​ല്‍​കി​യ പ്ര​സ്താ​വ​ന​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​സം​സ്ഥാ​ന ക​മ്മി​റ്റി​യോ​ഗം 16ന്

കോ​ട്ട​യം: മു​ന്ന​ണ​മാ​റ്റം ച​ര്‍​ച്ച​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​സം​സ്ഥാ​ന ക​മ്മി​റ്റി​യോ​ഗം 16നു ​ന​ട​ക്കും. ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​ലാ​ണു യോ​ഗം.

മു​ന്ന​ണി മാ​റ്റം സം​ബ​ന്ധി​ച്ചും രാ​ഷ്‌ട്രീ​യ നി​ല​പാ​ട് സം​ബ​ന്ധി​ച്ചും ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കു​മെ​ന്ന് പാ​ര്‍​ട്ടി​യു​ടെ നേ​താ​ക്ക​ള്‍ അ​നൗ​ദ്യോ​ഗി​ക​മാ​യി സൂ​ചി​പ്പി​ച്ചു. അ​തേ​സ​മ​യം മ​ധ്യേ​മേ​ഖ​ല എ​ല്‍​ഡി​എ​ഫ് റാ​ലി കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​യി​ക്കു​മെ​ന്ന മു​ന്ന​ണി ധാ​ര​ണ​യ്ക്കി​ടെ​യാ​ണു മു​ന്ന​ണി​മാ​റ്റം സം​ബ​ന്ധി​ച്ച ച​ര്‍​ച്ച സ​ജീ​വ​മാ​കു​ന്ന​ത്.

Kerala

പാ​ലാ​യി​ൽ ജോ​സ് കെ. ​മാ​ണി വീ​ണ്ടും മ​ത്സ​രി​ക്കാ​ൻ സാ​ധ്യ​ത, കേ​ര​ള കോ​ൺ​ഗ്ര​സ്-​എം സി​റ്റിം​ഗ് എം​എ​ൽ​എ​മാ​രെ​ല്ലാം മ​ത്സ​രി​ക്കും

കോ​ട്ട​യം: പാ​ലാ​യി​ൽ ക​ഴി​ഞ്ഞ ത​വ​ണ പ​രാ​ജ​യ​പ്പെ​ട്ട കേ​ര​ള കോ​ൺ​ഗ്ര​സ്-​എം പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി ത​ന്നെ വീ​ണ്ടും മ​ത്സ​രി​ക്കാ​ൻ സാ​ധ്യ​ത. പാ​ലാ വി​ട്ടു​പോ​യാ​ൽ രാ​ഷ്ട്രീ​യ ഒ​ളി​ച്ചോ​ട്ട​മെ​ന്ന വി​മ​ർ​ശ​നം നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന വി​ല​യി​രു​ത്ത​ലി​നെ​ത്തു​ട​ർ​ന്നാ​ണ് ജോ​സ് കെ. ​മാ​ണി ത​ന്നെ വീ​ണ്ടും മ​ത്സ​രി​ക്കാ​ൻ ധാ​ര​ണ​യാ​യ​ത്.

പാ​ലാ അ​ല്ലെ​ങ്കി​ൽ ക​ടു​ത്തു​രു​ത്തി​യി​ൽ ജോ​സ് കെ. ​മാ​ണി ഇ​റ​ങ്ങ​ണ​മെ​ന്ന ആ​വ​ശ്യ​വും പാ​ർ​ട്ടി​യി​ലു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ ക​ടു​ത്തു​രു​ത്തി​യി​ൽ മ​ത്സ​രി​ച്ച സ്റ്റീ​ഫ​ൻ ജോ​ർ​ജ് ഇ​ത്ത​വ​ണ മ​ത്സ​രി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ല. മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ർ​മ്മ​ല ജി​മ്മി​യേ​യും ക​ടു​ത്തു​രു​ത്തി​യി​ൽ പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ന്‍റെ സി​റ്റിം​ഗ് എം​എ​ൽ​എ​മാ​രെ​ല്ലാം വീ​ണ്ടും മ​ത്സ​രി​ക്കും. ഇ​ടു​ക്കി​യി​ൽ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ, കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ ചീ​ഫ് വി​പ്പ് എ​ൻ. ജ​യ​രാ​ജ്, പൂ​ഞ്ഞാ​റി​ൽ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ, ച​ങ്ങ​നാ​ശേ​രി​യി​ൽ ജോ​ബ് മൈ​ക്കി​ൾ, റാ​ന്നി​യി​ൽ പ്ര​മോ​ദ് നാ​രാ​യ​ൺ എ​ന്നീ അ​ഞ്ച് എം​എ​ൽ​എ​മാ​രും ര​ണ്ടി​ല ചി​ഹ്ന​ത്തി​ൽ വീ​ണ്ടും ഇ​റ​ങ്ങു​മെ​ന്ന് ഏ​ക​ദേ​ശം ഉ​റ​പ്പാ​യി.

ക​ഴി​ഞ്ഞ ത​വ​ണ 13 സീ​റ്റാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ന് കൊ​ടു​ത്ത​ത്. എ​ന്നാ​ൽ കു​റ്റ്യാ​ടി സീ​റ്റ് കൊ​ടു​ത്ത​തി​നെ​തി​രെ സി​പി​എം തെ​രു​വി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ച​തോ​ടെ 12 ഇ​ട​ത്ത് മാ​ത്ര​മാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ന് മ​ത്സ​രി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. ഇ​ത്ത​വ​ണ കു​റ്റ്യാ​ടി ഇ​ല്ലെ​ങ്കി​ൽ മ​റ്റൊ​രു സീ​റ്റ് വേ​ണ​മെ​ന്നാ​ണ് കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​വ​ശ്യം.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ സീ​റ്റ് വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കേ​ര​ള കോ​ൺ​ഗ്ര​സ് കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​സ​ഫ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കോ​ട്ട​യ​ത്ത് ചേ​രു​ന്ന പാ​ർ​ട്ടി ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗ​ത്തി​ൽ സീ​റ്റു​ക​ൾ സം​ബ​ന്ധി​ച്ചു​ള്ള അ​ന്തി​മ തീ​രു​മാ​ന​ങ്ങ​ളു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Kerala

രാജ്യമെന്പാടും ക്രൈസ്തവ പീഡനം: ജോസ് കെ. മാണി

കോ​ട്ട​യം: ക്രി​സ്മ​സ് മു​ത​ല്‍ ന​വ​വ​ത്സ​രം വ​രെ​യു​ള്ള ആ​ഘോ​ഷ​വേ​ള​യി​ല്‍ രാ​ജ്യ​മെ​മ്പാ​ടും വ​ര്‍ഗീ​യ​വാ​ദി​ക​ള്‍ ന​ട​ത്തി​യ​ത് ക്രൈ​സ്ത​വ പീ​ഡ​ന​വും ക്രി​സ്തു​നി​ന്ദ​യു​മാ​ണെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ് എം ​ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ. ​മാ​ണി.

ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു ന​ല്‍കു​ന്ന മ​തസ്വാ​ത​ന്ത്ര്യ​ത്തെ സം​ഘ​ടി​ച്ചെ​ത്തി ത​ക​ര്‍ക്കു​ന്ന പ്ര​വ​ണ​ത​യാ​ണ് ഇ​ന്ത്യ​യു​ടെ പ​ല​ ഭാ​ഗ​ങ്ങ​ളി​ലും ക്രൈ​സ്ത​വ​ര്‍ അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്ന​ത്.      

മ​ത​പ​രി​വ​ര്‍ത്ത​നം ന​ട​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് എ​ല്ലാ​യി​ട​ങ്ങ​ളി​ലും അ​ക്ര​മ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ബോ​ധ​പൂ​ര്‍വം സം​ഘ​ടി​പ്പി​ച്ച​ത്. ഇ​ങ്ങ​നെ​യെ​ത്തു​ന്ന​വ​ര്‍ പോ​ലീ​സി​നെ വി​ളി​ച്ചുവ​രു​ത്തു​ക​യും പു​രോ​ഹി​ത​ര്‍ക്കും ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ള്‍ക്കു​മെ​തി​രെ കേ​സെ​ടു​പ്പി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്.

ഇ​തി​ന്‍റെ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ് പുരി​ല്‍ മ​ല​യാ​ളി​ക​ളാ​യ സി​എ​സ്‌​ഐ വൈ​ദി​ക​നാ​യ ഫാ. ​സു​ധീ​റി​നും ഭാ​ര്യ ജാ​സ്മി​നു​മെ​തി​രേ കേ​സെ​ടു​ത്ത​ത്.

മാ​ത്ര​മ​ല്ല ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ന്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ സ​ഭാ വി​ശ്വാ​സി​ക​ള്‍ക്ക്​ എ​തി​രേ​യും കേ​സെ​ടു​ത്തു. ഇ​ത്ത​രം സ​മീ​പ​ന​ങ്ങ​ള്‍ ജ​നാ​ധി​പ​ത്യ​ത്തെ ദു​ര്‍ബ​ല​പ്പെ​ടു​ത്തു​ക​യും മ​ത​സ്വാ​ത​ന്ത്ര്യം അ​പ​ക​ട​ത്തി​ലാ​ക്കു​ക​യും ചെ​യ്യു​മെ​ന്നും ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു.

Business

കോന്പൗണ്ട് റബർ ഇറക്കുമതി കർഷകരെ തകർക്കുന്നു: ജോസ് കെ. മാണി

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ര​​​ള​​​ത്തി​​​ലെ ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു റ​​​ബ​​​ർ​​​ക​​​ർ​​​ഷ​​​ക​​​രു​​​ടെ ജീ​​​വി​​​തം കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ തെ​​​റ്റാ​​​യ ന​​​യ​​​ങ്ങ​​​ൾ കാ​​​ര​​​ണം ഗു​​​രു​​​ത​​​ര പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ണെ​​​ന്ന് കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ്-​​​എം ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​സ് കെ. ​​​മാ​​​ണി എം​​​പി.

രാ​​​ജ്യ​​​ത്തെ സ്വാ​​​ഭാ​​​വി​​​ക റ​​​ബ​​​റി​​​ന്‍റെ 90 ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​ക​​​വും കേ​​​ര​​​ള​​​ത്തി​​​ലാ​​​ണ് ഉ​​​ത്പാ​​​ദി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തെ​​​ന്നും ട​​​യ​​​ർ ക​​​ന്പ​​​നി​​​ക​​​ളു​​​ടെ ഗൂ​​​ഢ​​​സം​​​ഘ​​​ങ്ങ​​​ളാ​​​ണ് റ​​​ബ​​​ർ​​​വി​​​പ​​​ണി​​​യെ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തെ​​​ന്നും ജോ​​​സ് കെ. ​​​മാ​​​ണി രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

’കോ​​​ന്പൗ​​​ണ്ട് റ​​​ബ​​​ർ’ എ​​​ന്ന​​​പേ​​​രി​​​ൽ സ്വാ​​​ഭാ​​​വി​​​ക റ​​​ബ​​​ർ വ​​​ൻ​​​തോ​​​തി​​​ൽ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്തു വി​​​ല താ​​​ഴ്ത്തു​​​ക​​​യാ​​​ണ്. സിം​​​ഗ​​​പ്പു​​​ർ ആ​​​സ്ഥാ​​​ന​​​മാ​​​യ സ​​​ബ്സി​​​ഡി​​​യ​​​റി​​​ക​​​ൾ വ​​​ഴി​​​യും ആ​​​സി​​​യാ​​​ൻ ക​​​രാ​​​ർ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്തും കു​​​റ​​​ഞ്ഞ ഇ​​​റ​​​ക്കു​​​മ​​​തി തീ​​​രു​​​വ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​മാ​​​ണ് ഈ ​​​ഇ​​​റ​​​ക്കു​​​മ​​​തി​​​യെ​​​ന്ന് ജോ​​​സ് കെ. ​​​മാ​​​ണി പ​​​റ​​​ഞ്ഞു. 2012-13ൽ 25,000 ​​​ട​​​ണ്‍ മാ​​​ത്ര​​​മാ​​​യി​​​രു​​​ന്ന കോ​​​ന്പൗ​​​ണ്ട് റ​​​ബ​​​ർ ഇ​​​റ​​​ക്കു​​​മ​​​തി 2024-25 ൽ 2.45 ​​​ല​​​ക്ഷം ട​​​ണ്ണാ​​​യി ഉ​​​യ​​​ർ​​​ന്നു.

ക​​​ർ​​​ഷ​​​ക​​​രെ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​ർ കി​​​ലോ​​​യ്ക്ക് 200 രൂ​​​പ മി​​​നി​​​മം താ​​​ങ്ങു​​​വി​​​ല പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ന​​​യ​​​പ​​​ര​​​മാ​​​യ അ​​​നാ​​​സ്ഥ കാ​​​ര​​​ണം വി​​​പ​​​ണി​​​വി​​​ല ഇ​​​ടി​​​യു​​​ക​​​യാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. കോ​​​ന്പൗ​​​ണ്ട് റ​​​ബ​​​റെ​​​ന്ന പേ​​​രി​​​ലു​​​ള്ള സ്വാ​​​ഭാ​​​വി​​​ക റ​​​ബ​​​ർ ഇ​​​റ​​​ക്കു​​​മ​​​തി ഉ​​​ട​​​ൻ നി​​​ർ​​​ത്ത​​​ണ​​​മെ​​​ന്ന് ജോ​​​സ് കെ. ​​​മാ​​​ണി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

തു​​​റ​​​മു​​​ഖ​​​ങ്ങ​​​ളി​​​ൽ ക​​​ർ​​​ശ​​​ന പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​പ്പാ​​​ക്ക​​​ണം. കോ​​​ന്പൗ​​​ണ്ട് റ​​​ബ​​​റി​​​ന് ഏ​​​കീ​​​കൃ​​​ത​​​മാ​​​യി 40 ശ​​​ത​​​മാ​​​നം ഇ​​​റ​​​ക്കു​​​മ​​​തി തീ​​​രു​​​വ ഏ​​​ർ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും ജോ​​​സ് കെ. ​​​മാ​​​ണി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Kerala

എ​​​ല്‍ഡി​​​എ​​​ഫി​​​നു​​​ മേ​​​ല്‍ക്കൈ: ജോസ് കെ. മാണി

കോ​​​ട്ട​​​യം: എ​​​ല്‍ഡി​​​എ​​​ഫ് സ​​​ര്‍ക്കാ​​​രി​​​ന്‍റെ വി​​​ക​​​സ​​​ന ക്ഷേ​​​മ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ക്കു​​​ള്ള കേ​​​ര​​​ള​​​ത്തി​​​ന്‍റെ അം​​​ഗീ​​​കാ​​​ര​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ലം മാ​​​റു​​​മെ​​​ന്ന് കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് എം ​​​ചെ​​​യ​​​ര്‍മാ​​​ന്‍ ജോ​​​സ് കെ. ​​​മാ​​​ണി എം​​​പി.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ഖ്യാ​​​പ​​​നം മു​​​ത​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ദി​​​നം വ​​​രെ സ​​​മ്പൂ​​​ര്‍ണ​​​മേ​​​ല്‍കൈ​​​യാ​​​ണ് എ​​​ല്‍ഡി​​​എ​​​ഫി​​​നു​​​ണ്ടാ​​​യ​​​ത്. വ​​​ര്‍ഗീ​​​യ ശ​​​ക്തി​​​ക​​​ളു​​​മാ​​​യി കൈ​​​കോ​​​ര്‍ത്ത യു​​​ഡി​​​എ​​​ഫ് സ്വ​​​ന്തം അ​​​ണി​​​ക​​​ളി​​​ല്‍നി​​​ന്നു​​പോ​​​ലും ഒ​​​റ്റ​​​പ്പെ​​​ടു​​​ന്ന​​​തും കാ​​​ണാ​​​ന്‍ ക​​​ഴി​​​ഞ്ഞു.

ബി​​​ജെ​​​പി പ​​​തി​​​വു​​​പോ​​​ലെ നി​​​രാ​​​ശ​​​രാ​​​കു​​​ന്ന​​​ത് ഇ​​​ത്ത​​​വ​​​ണ​​​യും ആ​​​വ​​​ര്‍ത്തി​​​ക്കു​​​മെ​​​ന്നും ജോ​​​സ് കെ. ​​​മാ​​​ണി പ​​​റ​​​ഞ്ഞു.

Kerala

തദ്ദേശവിജയം ആവര്‍ത്തിക്കും: ജോസ് കെ. മാണി

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​വ​സാ​ന റൗ​ണ്ടി​ലേ​ക്കെ​ത്തു​ന്നു. കേ​ര​ള കോ​ണ്‍ഗ്ര​സ്-​എം എ​ല്‍ഡി​എ​ഫി​ല്‍ എ​ത്തി​യ​തി​നു​ശേ​ഷ​മു​ള്ള ര​ണ്ടാ​മ​ത്തെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പാ​ണ്. 2020ല്‍ ​മാ​ണി വി​ഭാ​ഗ​ത്തി​ന്‍റെ പി​ന്‍തു​ണ​യി​ല്‍ കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ ഉ​ള്‍പ്പെ​ടെ എ​ല്‍ഡി​എ​ഫി​ന് വ​ലി​യ മു​ന്നേ​റ്റ​മു​ണ്ടാ​യി.

ഇ​ത്ത​വ​ണ സം​സ്ഥാ​ന സ​ര്‍ക്കാ​രി​നെ​തി​രെ ശ​ക്ത​മാ​യ ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മു​ണ്ടെ​ന്നും കാ​ര്‍ഷി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ വോ​ട്ടിം​ഗി​ല്‍ നി​ഴ​ലി​ക്കു​മെ​ന്നും യു​ഡി​എ​ഫ് പ​റ​യു​ന്നു. എ​ന്നാ​ല്‍ വി​വി​ധ കാ​ര്‍ഷി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ക്ക് പ​രി​ഹാ​രം തേ​ടാ​നാ​യെ​ന്നും അ​തി​നാ​യി മാ​ണി വി​ഭാ​ഗം ശ​ക്ത​മാ​യ ഇ​ട​പെ​ട​ല്‍ സ​ര്‍ക്കാ​രി​ല്‍ ന​ട​ത്തി​യെ​ന്നും കേ​ര​ള കോ​ണ്‍ഗ്ര​സ്-​എം ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ. ​മാ​ണി എം​പി ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

വി​ജ​യ​സാ​ധ്യ​ത എ​ത്ര​ത്തോ​ളം, ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം നി​ഴ​ലി​ക്കു​ന്നു​ണ്ടോ?

പ്ര​ചാ​ര​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തു​മ്പോ​ള്‍ കേ​ര​ള കോ​ണ്‍ഗ്ര​സ്-​എ​മ്മി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ല്‍ മാ​ത്ര​മ​ല്ല സം​സ്ഥാ​ന​ത്തു​ട​നീ​ളം എ​ല്‍ഡി​എ​ഫ് വി​ജ​യം ഉ​റ​പ്പാ​ണ്. 2020ലെ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍ഡി​എ​ഫി​ന്‍റെ വ​ന്‍വി​ജ​യ​ത്തി​നു പി​ന്നി​ല്‍ കേ​ര​ള കോ​ണ്‍ഗ്ര​സ്- എ​മ്മി​ന്‍റെ മു​ന്ന​ണി പ്ര​വേ​ശ​നം പ്ര​ധാ​ന ഘ​ട​ക​മാ​യെ​ന്ന് വ്യ​ക്ത​മാ​ണ്. എ​ല്‍ഡി​എ​ഫ് മു​ന്‍പ് ജ​യി​ച്ചി​ട്ടി​ല്ലാ​ത്ത വാ​ര്‍ഡു​ക​ളി​ലും ഡി​വി​ഷ​നു​ക​ളി​ലും വി​ജ​യം നേ​ടാ​നാ​യ​തി​ല്‍ ഞ​ങ്ങ​ളു​ടെ പി​ന്‍ബ​ലം ഘ​ട​ക​മാ​യി. ഇ​ത്ത​വ​ണ കേ​ര​ള കോ​ണ്‍ഗ്ര​സ് -എം ​സ്ഥാ​നാ​ര്‍ഥി മ​ത്സ​രി​ക്കു​ന്ന 65-70 ശ​ത​മാ​നം സീ​റ്റു​ക​ളി​ലും വി​ജ​യം ഉ​റ​പ്പാ​ണ്. മ​ധ്യ​കേ​ര​ള​ത്തി​ല്‍, പ്ര​ത്യേ​കി​ച്ചും കോ​ട്ട​യം, ഇ​ടു​ക്കി, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ല്‍ എ​ല്‍ഡി​എ​ഫ് വി​ജ​യ​ത്തി​ന് പി​ന്നി​ല്‍ മാ​ണി​വി​ഭാ​ഗം നി​ര്‍ണാ​യ​ക ഘ​ട​ക​മാ​ണ്.

കേ​ര​ള കോ​ണ്‍ഗ്ര​സു​ക​ള്‍ പ​ര​സ്പ​രം മ​ത്സ​രി​ക്കു​ന്ന സീ​റ്റു​ക​ളി​ലെ വി​ജ​യ​സാ​ധ്യ​ത ?

അ​ത് ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ ഉ​ള്‍പ്പെ​ടെ ക​ണ്ട​താ​ണ്. ഇ​ത്ത​വ​ണ​യും അ​ത് ആ​വ​ര്‍ത്തി​ക്കും. കോ​ണ്‍ഗ്ര​സ് എ​ത്ര പി​ന്‍തു​ണ​ച്ചാ​ലും പ്ര​ചാ​ര​ണം ന​ട​ത്തി​യാ​ലും ജോ​സ​ഫ് വി​ഭാ​ഗം സ്ഥാ​നാ​ര്‍ഥി​ക​ള്‍ക്ക് വി​ജ​യം നേ​ടി​ക്കൊ​ടു​ക്കാ​നാ​വി​ല്ല. കാ​ര​ണം പ്രാ​ദേ​ശി​ക വോ​ട്ടു​ഘ​ട​ന അ​ങ്ങ​നെ​യാ​ണ്.

നെ​ല്ല്, റ​ബ​ര്‍ വി​ല വ​ര്‍ധ​ന പ്ര​ഖ്യാ​പ​ന​ത്തി​ല്‍ നേ​ട്ട​മി​ല്ലെ​ന്ന് വി​മ​ര്‍ശ​ന​മു​ണ്ട്. പ​ണം കി​ട്ടാ​ന്‍ കാ​ല​താ​മ​സ​വും ?

കാ​ര്‍ഷി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ കേ​ര​ള കോ​ണ്‍ഗ്ര​സ്-​എം ആ​ത്മാ​ര്‍ഥ​മാ​യ ഇ​ട​പെ​ട​ല്‍ ന​ട​ത്തി​യി​ട്ടു​ണ്ട്. റ​ബ​ര്‍ താ​ങ്ങു​വി​ല 150ല്‍ ​നി​ന്ന് 180ലേ​ക്കും അ​ടു​ത്ത​യി​ടെ 200ലേ​ക്കും ഉ​യ​ര്‍ത്തി​യ​ത് ഞ​ങ്ങ​ളു​ടെ​കൂ​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ്. ആ​ര്‍പി​എ​സു​ക​ളി​ല്‍ ബി​ല്ല് അ​പ് ലോ​ഡി​നും ര​ജി​സ്‌​ട്രേ​ഷ​നു​മു​ണ്ടാ​യി​രി​ക്കു​ന്ന ചി​ല സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ വൈ​കാ​തെ പ​രി​ഹ​രി​ക്ക​പ്പെ​ടും. മു​ന്‍ വ​ര്‍ഷ​ങ്ങ​ളി​ലും ഈ ​ന​ട​പ​ടി​ക​ള്‍ക്ക് കാ​ല​താ​മ​സ​മു​ണ്ടാ​യി​രു​ന്നു. നെ​ല്ല് വി​ല 28.20 രൂ​പ​യി​ല്‍ നി​ന്ന് 30 രൂ​പ​യാ​ക്കി. സ​പ്ലൈ​കോ​യി​ല്‍ നി​ന്ന് ഏ​റെ വൈ​കാ​തെ ക​ര്‍ഷ​ക​ര്‍ക്ക് പ​ണം ല​ഭി​ച്ചു​തു​ട​ങ്ങും.

വ​ന്യ​മൃ​ഗ​ശ​ല്യം, ബ​ഫ​ര്‍സോ​ണ്‍ പ്ര​ശ്‌​ന​ങ്ങ​ളി​ലൊ​ന്നും പ​രി​ഹാ​ര​മി​ല്ല​ല്ലോ?

നാ​ട്ടി​ലി​റ​ങ്ങി മ​നു​ഷ്യ​ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി ഉ​യ​ര്‍ത്തു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ കൊ​ല്ലു​ന്ന​തു​ള്‍പ്പെ​ടെ കാ​ര്യ​ങ്ങ​ളി​ല്‍ നി​യ​മ​മു​ണ്ടാ​ക്കാ​ന്‍ സ​ര്‍ക്കാ​രി​ല്‍ ഞ​ങ്ങ​ളാ​ണ് സ​മ്മ​ര്‍ദം ചെ​ലു​ത്തി​യ​ത്. ഇ​തി​നാ​യി നി​യ​മ​സ​ഭ കൂ​ടു​ക​യും നി​യ​മം പാ​സാ​ക്കി കേ​ന്ദ്ര​ത്തി​ന് സ​മ​ര്‍പ്പി​ക്കു​ക​യും ചെ​യ്തു. പ​ട്ട​യം, ബ​ഫ​ര്‍സോ​ണ്‍ വി​ഷ​യ​ങ്ങ​ളി​ലും ആ​ശ്വാ​സം എ​ത്തി​ക്കാ​ന്‍ ന​ട​പ​ടി​ക​ളെ​ടു​ത്തു. ഇ​ക്കാ​ര്യ​ത്തി​ല്‍ വോ​ട്ട​ര്‍മാ​ര്‍ക്ക് ന​ല്ല ബോ​ധ്യ​മു​ണ്ട്.

മു​ത്തോ​ലി, പ​ള്ളി​ക്ക​ത്തോ​ട് പ​ഞ്ചാ​യ​ത്തു​ക​ള്‍ ഉ​ള്‍പ്പെ​ടെ കോ​ണ്‍ഗ്ര​സ്-​എ​മ്മി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ലും ബി​ജെ​പി ഭ​ര​ണം പി​ടി​ച്ച​ല്ലോ?

-സി​പി​എം ഭ​ര​ണ​ത്തി​ല്‍ വ​രാ​തി​രി​ക്കാ​ന്‍ ബി​ജെ​പി​യെ പ​ര​സ്യ​മാ​യി പി​ന്‍തു​ണ​ച്ച് അ​വ​രെ ഭ​ര​ണം ഏ​ല്‍പി​ച്ച കോ​ണ്‍ഗ്ര​സ് നി​ല​പാ​ടു​ക​ളു​ടെ പ​രി​ണത​ഫ​ല​മാ​ണ​ത്. പി​ന്‍തു​ണ​ച്ച​തോ​ടെ ബി​ജെ​പി വ​ള​ര്‍ന്നു. കോ​ണ്‍ഗ്ര​സ് ചെ​റു​താ​യി. പാ​ലാ ന​ഗ​ര​സ​ഭ​യി​ല്‍ ഇ​ക്കു​റി മൂ​ന്ന് വാ​ര്‍ഡു​ക​ളി​ല്‍ യു​ഡി​എ​ഫി​ന് സ്ഥാ​നാ​ര്‍ഥി​ക​ളി​ല്ല. ബി​ജെ​പി​യു​മാ​യു​ള്ള കോ​ണ്‍ഗ്ര​സി​ന്‍റെ ധാ​ര​ണ​യി​ലാ​ണ് ഈ ​ന​ട​പ​ടി. ഇ​ത് കോ​ണ്‍ഗ്ര​സി​ന് പാ​ര​യാ​യി മാ​റു​ന്ന കാ​ലം വ​രും.

ക​ഴി​ഞ്ഞ ലോ​ക് സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ട്ട​യ​ത്ത് തോ​മ​സ് ചാ​ഴി​കാ​ട​നെ സി​പി​എം വേ​ണ്ട​വി​ധം സ​ഹാ​യി​ച്ചി​ല്ലെ​ന്ന് വോ​ട്ട് നി​ല​യി​ല്‍ വ്യ​ക്ത​മാ​ണ​ല്ലോ?

കോ​ട്ട​യ​ത്ത് എ​ല്‍ഡി​എ​ഫ് തോ​റ്റ​ത് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി​യു​ടെ മി​ക​വു​കൊ​ണ്ട​ല്ല. മ​റി​ച്ച് കേ​ന്ദ്ര​ത്തി​ല്‍ ബി​ജെ​പി​ക്കെ​തി​രേ ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ ന​ട​ത്തി​യ വി​ധി​യെ​ഴു​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്. 2024ല്‍ 19 ​ലോ​ക് സ​ഭാ സീ​റ്റു​ക​ളി​ല്‍ യു​ഡി​എ​ഫ് ജ​യി​ച്ച​ത് സ്ഥാ​നാ​ര്‍ഥി​ക​ളു​ടെ മി​ക​വി​ല​ല്ല.

സ്ഥാ​നാ​ര്‍ഥി ആ​രെ​ന്നു​പോ​ലും നോ​ക്കാ​തെ ബി​ജെ​പി​ക്കെ​തി​രേ​യു​ള്ള വി​ധി​യെ​ഴു​ത്താ​യി​രു​ന്നു. മാ​ത്ര​വു​മ​ല്ല 2019ല്‍ ​സം​ഭ​വി​ച്ച​ത് ആ​വ​ര്‍ത്തി​ക്കാ​തെ ലോ​ക്‌​സ​ഭ​യി​ല്‍ കോ​ണ്‍ഗ്ര​സി​ന് പ്ര​തി​പ​ക്ഷ​സ്ഥാ​ന​മെ​ങ്കി​ലും കി​ട്ട​ണ​മെ​ന്ന് ജ​ന​ങ്ങ​ള്‍ ആ​ഗ്ര​ഹി​ച്ചു. വ​ട​ക്കേ ഇ​ന്ത്യ​യി​ല്‍ കോ​ണ്‍ഗ്ര​സി​ന് ഒ​ന്നും കി​ട്ടാ​തെ വ​ന്ന​പ്പോ​ഴും തെ​ക്കേ ഇ​ന്ത്യ​യി​ല്‍ നി​ന്നാ​ണ് ഇ​ത്ര​യു​മെ​ങ്കി​ലും ജ​യി​പ്പി​ക്കാ​നാ​യ​ത്. കോ​ട്ട​യ​ത്ത് തോ​മസ് ചാ​ഴി​കാ​ട​ന്‍റെ തോ​ല്‍വി​യെ സി​പി​എ​മ്മു​മാ​യി ബ​ന്ധി​പ്പി​ക്കേ​ണ്ട​തി​ല്ല. ക​ഴി​ഞ്ഞ പ്രാ​വ​ശ്യം ല​ഭി​ച്ച​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ സീ​റ്റു​ക​ള്‍ ത​ദ്ദേ​ശ​ത്തി​ല്‍ മ​ത്സ​രി​ക്കാ​ന്‍ സി​പി​എം ത​ന്നി​ട്ടു​ണ്ട്. അ​ത്ത​ര​ത്തി​ല്‍ പാ​ര്‍ട്ടി​യും മു​ന്ന​ണി​യും ക​രു​ത്തു തെ​ളി​യി​ക്കും.

Kerala

കൂടുതൽ സീറ്റും പരിഗണനയും എൽഡിഎഫ് നൽകുന്നുവെന്ന് ജോസ് കെ. മാണി

കോ​​​ട്ട​​​യം: യു​​​ഡി​​​എ​​​ഫ് ന​​​ല്‍കി​​​യ​​​തി​​​നേ​​​ക്കാ​​​ള്‍ സീ​​​റ്റും പ​​​രി​​​ഗ​​​ണ​​​ന​​​യും കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് എ​​​മ്മി​​​ന് എ​​​ല്‍ഡി​​​എ​​​ഫി​​​ല്‍ ല​​​ഭി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് ചെ​​​യ​​​ര്‍മാ​​​ന്‍ ജോ​​​സ് കെ. ​​​മാ​​​ണി എം​​​പി. ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ 1200ല​​​ധി​​​കം സീ​​​റ്റു​​​ക​​​ളി​​​ലാ​​​ണ് പാ​​​ര്‍ട്ടി മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​തെ​​ന്നും കോ​​​ട്ട​​​യം പ്ര​​​സ് ക്ലബിൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച മു​​​ഖാ​​​മു​​​ഖം പ​​​രി​​​പാ​​​ടി​​​യി​​​ല്‍ അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ല്‍ 470 സീ​​​റ്റു​​​ക​​​ളി​​​ലും ജ​​​ന​​​വി​​​ധി തേ​​​ടു​​​ന്നു. യു​​​ഡി​​​എ​​​ഫ് മു​​​ന്ന​​​ണി​​​യി​​​ലാ​​​യി​​​രു​​​ന്ന​​​പ്പോ​​​ള്‍ ഇ​​​ത്ര​​​യും പ​​​രി​​​ഗ​​​ണ​​​ന​​​യും സീ​​​റ്റും ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല. ആ​​​യി​​​ര​​​ത്തി​​​ല്‍ താ​​​ഴെ സീ​​​റ്റു​​​ക​​​ള്‍ മാ​​​ത്ര​​​മാ​​​ണ് ല​​​ഭി​​​ച്ച​​​ത്. എ​​​ല്ലാ ജി​​​ല്ല​​​യി​​​ലും സാ​​​ന്നി​​​ധ്യ​​​മ​​​റി​​​യി​​​ക്കാ​​​ന്‍ കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് എ​​​മ്മി​​​നു സാ​​​ധി​​​ക്കു​​​ന്നു​​​ണ്ട്. യു​​​ഡി​​​എ​​​ഫി​​​ല്‍ സീ​​​റ്റ് ല​​​ഭി​​​ക്കു​​​മ്പോ​​​ള്‍ ഒ​​​പ്പം റി​​​ബ​​​ലു​​​ക​​​ളെ​​​യും ല​​​ഭി​​​ക്കും. ഇ​​​പ്പോ​​​ള്‍ അ​​​തി​​​ല്ല. പ​​​ല​​​വാ​​​ര്‍ഡു​​​ക​​​ളി​​​ലും സ്ഥാ​​​നാ​​​ര്‍ഥി​​​ക​​​ളി​​​ല്ലാ​​​തെ യു​​​ഡി​​​എ​​​ഫ് ത​​​ക​​​ര്‍ച്ച​​​യി​​​ലേ​​​ക്കു പോ​​​കു​​​ക​​​യാ​​​ണ്. കോ​​​ണ്‍ഗ്ര​​​സി​​​നെ​​​തി​​​രേ കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് ജോ​​​സ​​​ഫ് വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ള​​​വ​​​ര്‍ റി​​​ബ​​​ലാ​​​യി മ​​​ത്സ​​​രി​​​ക്കു​​​ന്നു. എ​​​ല്‍ഡി​​​എ​​​ഫി​​​നൊ​​​പ്പം ഉ​​​റ​​​ച്ചു​​​നി​​​ല്‍ക്കു​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് എ​​​മ്മി​​​നു​​​ള്ള​​​ത്.

തീ​​​വ്ര​​​വ​​​ര്‍ഗീ​​​യ ശ​​​ക്തി​​​ക​​​ളു​​​മാ​​​യി യു​​​ഡി​​​എ​​​ഫ് പ്ര​​​ത്യ​​​ക്ഷ​​​ത്തി​​​ല്‍ത​​​ന്നെ കൂ​​​ട്ടു​​​കൂ​​​ടു​​​ക​​​യാ​​​ണ്. മ​​​ത​​​സൗ​​​ഹാ​​​ര്‍ദം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ര്‍ എ​​​ല്‍ഡി​​​എ​​​ഫി​​​നൊ​​​പ്പം നി​​​ല്‍ക്കും.

ബി​​​ജെ​​​പി​​​യു​​​മാ​​​യി യു​​​ഡി​​​എ​​​ഫി​​​നു പ​​​ല​​​യി​​​ട​​​ത്തും അ​​​ന്ത​​​ര്‍ധാ​​​ര​​​യു​​​ണ്ട്. പാ​​​ലാ ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ലു​​​ള്‍പ്പ​​​ടെ സ്വ​​​ത​​​ന്ത്ര​​​സ്ഥാ​​​നാ​​​ര്‍ഥി​​​യാ​​​യി മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​വ​​​ര്‍ക്കെ​​​തി​​​രേ യു​​​ഡി​​​എ​​​ഫും ബി​​​ജെ​​​പി​​​യും സ്ഥാ​​​നാ​​​ര്‍ഥി​​​യെ നി​​​ര്‍ത്തി​​​യി​​​ട്ടി​​​ല്ല. യു​​​ഡി​​​എ​​​ഫു​​​മാ​​​യി അ​​​ക​​​ന്നു​​​നി​​​ന്ന സ​​​മ​​​യ​​​ത്ത് ര​​​ണ്ട​​​ര​​​മാ​​​സം അ​​​വ​​​രു​​​ടെ നി​​​ല​​​പാ​​​ട് നോ​​​ക്കി​​​യി​​​രു​​​ന്നു. തു​​​ട​​​ര്‍ന്നു എ​​​ല്‍ഡി​​​എ​​​ഫി​​​ല്‍ ചേ​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു.

ജ​​​ന​​​കീ​​​യ വി​​​ഷ​​​യ​​​ങ്ങ​​​ള്‍ ഏ​​​റ്റെ​​​ടു​​​ത്തു കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് എം ​​​പ്ര​​​വ​​​ര്‍ത്ത​​​നം സ​​​ജീ​​​വ​​​മാ​​​ക്കു​​​ന്നു. ലേ​​​ബ​​​ര്‍ കോ​​​ഡ്, വ​​​നം​-​​വ​​​ന്യ​​​ജീ​​​വി ഭേ​​​ദ​​​ഗ​​​തി, ഭൂ​​​പ​​​തി​​​വ് ഭേ​​​ദ​​​ഗ​​​തി, റ​​​ബ​​​ര്‍, നെ​​​ല്ല് താ​​​ങ്ങു​​​വി​​​ല തു​​​ട​​​ങ്ങി എ​​​ല്ലാ വി​​​ഷ​​​യ​​​ങ്ങ​​ളി​​​ലും കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് എം ​​​നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്കു​​​ക​​​യും ജ​​​ന​​​ങ്ങ​​​ള്‍ക്കൊ​​​പ്പം നി​​​ല്‍ക്കു​​​ക​​​യും ചെ​​​യ്തു​​വെ​​ന്നും ജോ​​സ് കെ. ​​മാ​​ണി പ​​റ​​ഞ്ഞു.

എ​​​ല്‍ഡി​​​എ​​​ഫ് സ​​​ര്‍ക്കാ​​​ര്‍ സ​​​മ്പൂ​​​ര്‍ണ​​​വി​​​ജ​​​യ​​​മാ​​​ണ്. ക​​​ഴി​​​ഞ്ഞ പ്ര​​​വി​​​ശ്യ​​​ത്തെ​​​ക്കാ​​​ള്‍ കൂ​​​ടു​​​ത​​​ള്‍ സീ​​​റ്റു​​​ക​​​ളി​​​ല്‍ എ​​​ല്‍ഡി​​​എ​​​ഫ് വി​​​ജ​​​യി​​​ച്ചു അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തും. ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ഭ​​​ര​​​ണ​​​സ​​​സ​​​മി​​​യെ നി​​​ശ്ച​​​യി​​​ക്കു​​​മ്പോ​​​ള്‍ കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് എ​​​മ്മി​​​നു മു​​​ഖ്യ​​​പ​​​ങ്ക് വ​​​ഹി​​​ക്കാ​​​നാ​​​കും. അ​​​ടു​​​ത്ത തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ കൈ​​​വി​​​ട്ടു​​​പോ​​​യ പാ​​​ലാ, ക​​​ടു​​​ത്തു​​​രു​​​ത്തി, ചാ​​​ല​​​ക്കു​​​ടി, പെ​​​രു​​​മ്പാ​​​വൂ​​​ര്‍ മ​​​ണ്ഡ​​​ല​​​ങ്ങ​​​ള്‍ തി​​​രി​​​ച്ചു​​​പി​​​ടി​​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

Kerala

മുനമ്പം: ഇടക്കാല ഉത്തരവ് സ്വാഗതാര്‍ഹമെന്ന് ജോസ് കെ. മാണി

കോ​​​​ട്ട​​​​യം: മു​​​​ന​​​​മ്പ​​​​ത്തെ 615 കു​​​​ടും​​​​ബ​​​​ങ്ങ​​​​ള്‍ വി​​​​ല കൊ​​​​ടു​​​​ത്തു വാ​​​​ങ്ങി​​​​യ ഭൂ​​​​മി​​​​യു​​​​ടെ ക​​​​രം റ​​​​വ​​​​ന്യു വ​​​​കു​​​​പ്പി​​​​ന് സ്വീ​​​​ക​​​​രി​​​​ക്കാ​​​​മെ​​​​ന്ന ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ ഇ​​​​ട​​​​ക്കാ​​​​ല ഉ​​​​ത്ത​​​​ര​​​​വ് സ്വാ​​​​ഗ​​​​താ​​​​ര്‍ഹ​​​​വും ആ​​​​ശ്വാ​​​​സ​​​​ക​​​​ര​​​​വു​​​​മാ​​​​ണെ​​​​ന്ന് കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സ് എം ​​​​ചെ​​​​യ​​​​ര്‍മാ​​​​ന്‍ ജോ​​​​സ് കെ. ​​​​മാ​​​​ണി എം​​​​പി.

ക​​​​ഴി​​​​ഞ്ഞ കു​​​​റെ വ​​​​ര്‍ഷ​​​​ങ്ങ​​​​ളാ​​​​യി മു​​​​ന​​​​മ്പം നി​​​​വാ​​​​സി​​​​ക​​​​ള്‍ക്ക് ഏ​​​​തെ​​​​ങ്കി​​​​ലു​​​​മൊ​​​​രു ബാ​​​​ങ്ക് വാ​​​​യ്പ എ​​​​ടു​​​​ക്കാ​​​​നോ വി​​​​ദ്യാ​​​​ഭ്യാ​​​​സ വാ​​​​യ്പ​​​​യ്ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​നോ ക​​​​ഴി​​​​യാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​മാ​​​​യി​​​​രു​​​​ന്നു നി​​​​ല​​​​നി​​​​ന്നി​​​​രു​​​​ന്ന​​​​ത്.

മു​​​​ന​​​​മ്പം നി​​​​വാ​​​​സി​​​​ക​​​​ളു​​​​ടെ റ​​​​വ​​​​ന്യു അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ള്‍ സം​​​​ര​​​​ക്ഷി​​​​ക്കാ​​​​ന്‍ എ​​​​ല്‍ഡി​​​​എ​​​​ഫ് സ​​​​ര്‍ക്കാ​​​​ര്‍ പ്ര​​​​തി​​​​ജ്ഞാ​​​​ബ​​​​ദ്ധ​​​​മാ​​​​ണെ​​​​ന്നും ഘ​​​​ട്ടം ഘ​​​​ട്ട​​​​മാ​​​​യി ഇ​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ന്‍ കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സ് എം ​​​​സ​​​​ര്‍ക്കാ​​​​രി​​​​ല്‍ ശ​​​​ക്ത​​​​മാ​​​​യ സ​​​​മ്മ​​​​ര്‍ദം ചെ​​​​ലു​​​​ത്തു​​​​മെ​​​​ന്നും ജോ​​​​സ് കെ. ​​​​മാ​​​​ണി പ​​​​റ​​​​ഞ്ഞു.

Kerala

സുപ്രീംകോടതി വിധി അതിവേഗം നടപ്പിലാക്കണം: ജോസ് കെ. മാണി

കോ​ട്ട​യം: പൊ​തു ഇ​ട​ങ്ങ​ളി​ല്‍നി​ന്നും തെ​രു​വുനാ​യ്ക്ക​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ അ​തി​വേ​ഗം ന​ട​പ്പാ​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ്-എം ​ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ.​ മാ​ണി എം​പി.

ച​രി​ത്ര​പ​ര​മാ​യ ഉ​ത്ത​ര​വാ​ണ് സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സി​ല്‍ സു​പ്രീം​കോ​ട​തി പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്ത് ഒ​രു വ​ര്‍ഷ​ത്തി​നി​ടെ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ള്‍ക്ക് തെ​രു​വു​നാ​യ്ക്ക​ളു​ടെ ക​ടി​യേ​ല്‍ക്കു​ക​യും പേവി​ഷ ബാ​ധ​യേ​റ്റ് നി​ര​വ​ധി മ​ര​ണ​ങ്ങ​ള്‍ സം​ഭ​വി​ക്കു​ക​യും ചെ​യ്തു. സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പി​ലാ​ക്കി രാ​ജ്യ​ത്തി​നാ​കെ മാ​കൃ​ക​യാ​കാ​ന്‍ സം​സ്ഥാ​ന​ത്തെ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ജോ​സ് കെ.​ മാ​ണി എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

ക്രൈസ്തവരെ വിലക്കിയ സംഭവം: പ്രധാനമന്ത്രി ഇടപെടണമെന്ന് ജോസ് കെ. മാണി

കോ​ട്ട​യം: ഛത്തീ​സ്ഗഡീ​ലെ കാ​ൻ​ക​ർ ജി​ല്ല​യി​ലെ എ​ട്ടു ഗ്രാ​മ​ങ്ങ​ളി​ല്‍ പാ​സ്റ്റ​ര്‍മാ​രും പ​രി​വ​ര്‍ത്തി​ത ക്രൈ​സ്ത​വ​രും പ്ര​വേ​ശി​ക്കു​ന്ന​തു വി​ല​ക്കി പ​ര​സ്യ​മാ​യി ബോ​ര്‍ഡ് സ്ഥാ​പി​ച്ച സം​ഭ​വം മ​തേ​ത​ര ഭാ​ര​ത​ത്തി​ന് അ​പ​മാ​ന​ക​ര​മാ​ണെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ് -എം ​ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ. ​മാ​ണി എം​പി.​

വ​ര്‍ഗീ​യ​ത​യു​ടെ ന​വീ​ന​രൂ​പ​ങ്ങ​ള്‍ ഉ​ത്ത​രേ​ന്ത്യ​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി ന​ട​പ്പാ​ക്കു​ക​യാ​ണ്. മ​ത​ന്യൂ​ന​പ​ക്ഷ ജ​ന​സ​മൂ​ഹ​ത്തെ ഭ​യ​പ്പെ​ടു​ത്തു​ക​യാ​ണ് ല​ക്ഷ്യം.

ഊ​രു വി​ല​ക്കും സാ​മൂ​ഹ്യ ബ​ഹി​ഷ്‌​ക​ര​ണ​വും ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. ന്യൂ​ന​പ​ക്ഷ പീ​ഡ​ന​ങ്ങ​ള്‍ ത​ട​യാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി നേ​രി​ട്ട് ഇ​ട​പെ​ട​ണ​മെ​ന്നും ജോ​സ്കെ.​ മാ​ണി ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up